ചേരാനെല്ലൂര്‍ വാഹനാപകടം: മുന്‍കൂര്‍ ജാമ്യം തേടി അഡീഷണല്‍ ജഡ്ജി; ഇന്ന് വീണ്ടും ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച്

Spread the love

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ പ്രതിയായ 17 കാരന്റെ പിതാവായ അഡീഷണല്‍ ജഡ്ജിയെ ഇന്നും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. രാവിലെ 11 ന് ചോദ്യം ചെയ്യലിനായി വീണ്ടും ഹാജരാകാന്‍ ജഡ്ജിയോട് ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ കൊച്ചിയിലെ പൊലീസ് ക്ലബ്ബില്‍ ജഡ്ജിയെ വിളിച്ചുവരുത്തിയുള്ള ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂറോളം നീണ്ടു. അതിനൊപ്പം ആലുവ കമ്പനിപ്പടിയിലുള്ള വീട്ടില്‍ ക്രൈംബ്രാഞ്ച് വീണ്ടും പരിശോധന നടത്തുകയും ചെയ്തിരുന്നു.

 

കൂടുതല്‍ തെളിവ് ശേഖരണം ഉള്‍പ്പെടെ നടത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതിയായ 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസ് അപ്പീലില്‍ മറുപടി സമര്‍പ്പിക്കാന്‍ പ്രതിഭാഗത്തിനു കോടതി നിര്‍ദേശം നല്‍കി. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. 17-കാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കാറുടമയായ ജഡ്ജിക്കെതിരേ കഴിഞ്ഞദിവസമാണ് കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്തയാള്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാലാണ് വാഹന ഉടമയായ പിതാവും പ്രതിയായത്.

 

കേസെടുത്തതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യം തേടി അഡീഷണല്‍ ജഡ്ജി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. കേസില്‍ രണ്ടാം പ്രതിയാണ് വാഹന ഉടമയായ ജഡ്ജി. അപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതി റജിസ്ട്രാറുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി പരാതികള്‍ കോടതിയെ അറിയിച്ചു. പൊലീസ് റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ തുടര്‍ നടപടികള്‍ ഉണ്ടാകൂവെന്നാണ് ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനമെന്ന് റജിസ്ട്രാര്‍ കുടുംബത്തെ അറിയിച്ചിട്ടുണ്ട്.

 

ഇരിങ്ങാലക്കുട മോട്ടര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ അഡീ. ജില്ലാ ജഡ്ജിയായ ഇദ്ദേഹത്തിനെതിരെ പ്രായപൂര്‍ത്തിയാകാത്തയാള്‍ക്കു വാഹനം നല്‍കിയതിന് മോട്ടര്‍ വാഹന നിയമത്തിലെ 199 എ(2) വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. മൂന്നു വര്‍ഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. 2026 ഒക്ടോബര്‍ 25-ന് പുലര്‍ച്ചെ എറണാകുളം ചേരാനല്ലൂര്‍ കണ്ടെയ്‌നര്‍ റോഡില്‍ വെച്ചാണ് അഡീഷണല്‍ ജഡ്ജിയുടെ മകനായ പ്രായപൂര്‍ത്തിയാകാത്ത (17 വയസ്സുള്ള) കുട്ടി ഓടിച്ച ബെന്‍സ് കാര്‍ ഇടിച്ച് തട്ടുകട ഉടമ ജയബാലകൃഷ്ണന്‍ (55) മരിച്ചത്.

  • Related Posts

    സിനിമാരംഗങ്ങളെ വെല്ലുന്ന കവർച്ച; 17 കിലോമീറ്റർ ഗ്രാമീണരുടെ ചേസിങ്, ബാങ്ക് കൊള്ളക്കാർ പിടിയിൽ

    Spread the love

    Spread the loveമുംബൈ ∙ സിനിമാരംഗങ്ങളെ വെല്ലുന്ന കവർച്ച; ഗ്രാമീണരുടെ നാടകീയമായ ചേസിങ്! ബാങ്ക് ജീവനക്കാരെ ആക്രമിക്കുകയും വെടിവയ്ക്കുകയും ചെയ്ത ശേഷം 36.6 കോടി രൂപയുടെ സ്വർണവും 12.3 ലക്ഷം രൂപയും കവർന്ന സംഘത്തെ ഉത്തര മഹാരാഷ്ട്രയിലെ ജൽഗാവിൽ നാട്ടുകാരും പൊലീസും…

    സ്വത്ത് തർക്കം, അമ്മയും സഹോദരനും ബന്ധുക്കളും ചേർന്ന് യുവാവിനെ ആക്രമിച്ചു; മർദനമേറ്റത് അവധിക്ക് നാട്ടിലെത്തിയ സൈനികന്

    Spread the love

    Spread the loveഗുർദാസ്പൂർ∙ പഞ്ചാബിലെ ഗുർദാസ്പൂർ ജില്ലയിൽ സ്വത്ത് തർക്കത്തെ തുടർന്ന് സൈനികനെ അമ്മയും സഹോദരനും ബന്ധുക്കളും ചേർന്ന് മർദിച്ചു. ഗുർദാസ്പൂരിലെ സൈൻപുർ അബ്ബൽ ഖൈർ ഗ്രാമത്തിലാണ് സംഭവം. അവധിക്ക് നാട്ടിലെത്തിയ വസീർ സിങ്ങിനാണ് മർദനമേറ്റത്.   വസീറിന്റെ കൃഷിഭൂമി സഹോദരങ്ങൾ…

    Leave a Reply

    Your email address will not be published. Required fields are marked *