*കൊഴിഞ്ഞാമ്പാറയിൽ കുഞ്ഞുങ്ങളെ വെള്ളത്തിൽ മുക്കിക്കൊന്ന കേസ്: അമ്മയുടെ ആൺസുഹൃത്തും പിടിയിൽ*

Spread the love

പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോൻപാറ കൂരാങ്കാട്ടെ വാടകവീട്ടിലെ കുളിമുറിയിലെ സിമന്റ് ടാങ്കിൽ സഹോദരങ്ങളായ രണ്ടു കുട്ടികളെ മുക്കിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. അമ്മ നിവേദ്യയുടെ ആൺസുഹൃത്താണ് അറസ്റ്റിലായത്. കുട്ടികളുടെ അമ്മയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയപ്പോഴാണ് മറ്റൊരാളുടെ സഹായം കൂടി ലഭിച്ചിരുന്നതായി പൊലീസിന് വ്യക്തമായത്.കൊലപാതകത്തിന് അമ്മയ്ക്ക് ആവശ്യമായ സഹായങ്ങൾ നൽകിയത് പിടിയിലായ ആളാണെന്ന് പൊലീസ് കണ്ടെത്തി. കുടുംബം താമസിച്ചിരുന്ന വീടിന് സമീപം തന്നെയാണ് ഇയാളും താമസിച്ചിരുന്നത്. കൊലപാതകത്തിന് അമ്മയ്ക്ക് മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ ചിലരെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. കുട്ടികളുടെ അച്ഛന്റെ സഹോദരിക്കുണ്ടായ സംശയമാണ് കൊലപാതകം പുറത്തുവരാൻ കാരണമായത്.

വടകരപ്പതി പഴണിയാർപാളയം മണൽക്കാട് ജോൺകുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരെയാണ് സെപ്റ്റംബർ 29-ന് രാവിലെ പത്തരയോടെ വാടകവീട്ടിലെ കുളിമുറിയിലെ വെള്ളം നിറച്ച സിമന്റ് ടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യം കുട്ടികൾ വെള്ളത്തിൽ വീണ് മുങ്ങിമരിച്ചതാണെന്നായിരുന്നു നിഗമനം.അന്വേഷണത്തിൽ കൊലപാതകമാണെന്ന് വ്യക്തമായതോടെ സെപ്റ്റംബർ 30-ന് നിവേദ്യയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയായിരുന്നു.

അപകടമരണത്തിൽനിന്ന് കൊലപാതകത്തിലേക്ക്…

കുട്ടികളെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ ഇരുവരെയും കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമാണെന്ന് വ്യക്തമായിരുന്നു. എന്നാൽ മരണത്തിൽ സംശയം ഉയർന്നതോടെ പൊലീസ് അന്വേഷണം ശക്തമാക്കി.തുടർന്നുള്ള ചോദ്യം ചെയ്യലിൽ കുട്ടികളെ താൻ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയതാണെന്ന് നിവേദ്യ സമ്മതിക്കുകയായിരുന്നു. കൊഴിഞ്ഞാമ്പാറ ഇൻസ്പെക്ടർ എസ്. രജീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

  • Related Posts

    സിനിമാരംഗങ്ങളെ വെല്ലുന്ന കവർച്ച; 17 കിലോമീറ്റർ ഗ്രാമീണരുടെ ചേസിങ്, ബാങ്ക് കൊള്ളക്കാർ പിടിയിൽ

    Spread the love

    Spread the loveമുംബൈ ∙ സിനിമാരംഗങ്ങളെ വെല്ലുന്ന കവർച്ച; ഗ്രാമീണരുടെ നാടകീയമായ ചേസിങ്! ബാങ്ക് ജീവനക്കാരെ ആക്രമിക്കുകയും വെടിവയ്ക്കുകയും ചെയ്ത ശേഷം 36.6 കോടി രൂപയുടെ സ്വർണവും 12.3 ലക്ഷം രൂപയും കവർന്ന സംഘത്തെ ഉത്തര മഹാരാഷ്ട്രയിലെ ജൽഗാവിൽ നാട്ടുകാരും പൊലീസും…

    സ്വത്ത് തർക്കം, അമ്മയും സഹോദരനും ബന്ധുക്കളും ചേർന്ന് യുവാവിനെ ആക്രമിച്ചു; മർദനമേറ്റത് അവധിക്ക് നാട്ടിലെത്തിയ സൈനികന്

    Spread the love

    Spread the loveഗുർദാസ്പൂർ∙ പഞ്ചാബിലെ ഗുർദാസ്പൂർ ജില്ലയിൽ സ്വത്ത് തർക്കത്തെ തുടർന്ന് സൈനികനെ അമ്മയും സഹോദരനും ബന്ധുക്കളും ചേർന്ന് മർദിച്ചു. ഗുർദാസ്പൂരിലെ സൈൻപുർ അബ്ബൽ ഖൈർ ഗ്രാമത്തിലാണ് സംഭവം. അവധിക്ക് നാട്ടിലെത്തിയ വസീർ സിങ്ങിനാണ് മർദനമേറ്റത്.   വസീറിന്റെ കൃഷിഭൂമി സഹോദരങ്ങൾ…

    Leave a Reply

    Your email address will not be published. Required fields are marked *