*നിപ രോഗികള്‍ക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്നുകളെന്ന് സംശയം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരൻ*

Spread the love

തിരുവനന്തപുരം: നിപ രോഗികള്‍ക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്നുകളാണെന്ന് സംശയമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ നിയമസഭയിൽ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. നിപ രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ റെംഡെസിവര്‍ മരുന്ന് വിതരണം ചെയ്തതായി ആണ് ആരോഗ്യവകുപ്പിന്റെ സംശയം. 2023, 24, 25 വര്‍ഷങ്ങളില്‍ കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തതായി സംശയിക്കുന്നുവെന്ന് മന്ത്രി കെ മുരളീധരന്‍ നിയമസഭാ സമ്മേളനത്തിനിടെ വിശദീകരിക്കുകയായിരുന്നു. എംഎല്‍എ മാത്യു കുഴല്‍നാടന്‍ സമര്‍പ്പിച്ച സബ്മിഷനിലാണ് മന്ത്രിയുടെ വിശദീകരണം.
നിപ, കോവിഡ് രോഗികള്‍ക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്നാണ്. മരുന്ന് നല്‍കിയ മുഴുവന്‍ രോഗികളുടെയും വിവരങ്ങള്‍ എടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ മൂന്നു വര്‍ഷങ്ങളിലായി ആറ് നിപാ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാലാവധി കഴിഞ്ഞ മരുന്ന് മൂലമാണോ മരണമെന്ന് അന്വേഷിക്കും.ഇതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇന്‍ഫിഷ്യസ് ഡിസീസ് മേധാവി ഡോ. അരവിന്ദിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡിനാണ് അന്വേഷണ ചുമതല.

  • Related Posts

    ഡോക്ടർക്ക് മർദനം; നടി അതുല്യ ചന്ദ്ര അറസ്റ്റിൽ

    Spread the love

    Spread the loveകൊച്ചി: ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ യുവനടി അതുല്യ ചന്ദ്ര അറസ്റ്റിൽ. നടി ഉൾപ്പെടെ മൂന്നുപേരെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. അപ്പാർട്ട്‌മെന്റിലേക്ക് വിളിച്ചുവരുത്തി മർദിച്ചുവെന്നാണ് കേസ്. നടി ഉൾപ്പെടെ 12 പേർ കേസിൽ…

    കെഎസ്ആർടിസി പ്രിയദർശിനി യാത്ര വമ്പൻ ഹിറ്റ്; പാലക്കാട് ജില്ലയിൽ വിതരണം ചെയ്തത് 62 ലക്ഷത്തിലധികം സീറോ ടിക്കറ്റുകൾ

    Spread the love

    Spread the loveപാലക്കാട്: കെഎസ്ആർടിസിയുടെ ‘പ്രിയദർശിനി’ പദ്ധതി പാലക്കാട് ജില്ലയിൽ വിജയകരമായി മുന്നേറുന്നു. പദ്ധതി ആരംഭിച്ച് 142 ദിവസം പിന്നിടുമ്പോൾ ജില്ലയിൽ ആകെ 62,08,613 സീറോ ടിക്കറ്റുകളാണ് വിതരണം ചെയ്തിരിക്കുന്നത്. നവംബർ രണ്ട് വരെയുള്ള കണക്കുകൾ പ്രകാരമാണിത്. ജനങ്ങൾക്കിടയിൽ പദ്ധതിക്ക് വലിയ…

    Leave a Reply

    Your email address will not be published. Required fields are marked *