*ഗൃഹപ്രവേശം മുടക്കി അടുത്തപറമ്പിലെ തെങ്ങ്; ചായയിലും ഷേക്ക് ഹാൻഡിലും തീർക്കാനാകാതെ ഈ ‘തെങ്ങുകേസ്’*

Spread the love

കാഞ്ഞങ്ങാട്: പരസ്പരം കൈകൊടുപ്പിക്കാൻ ശ്രമിച്ചു, ഒന്നിച്ചിരുത്തി ചായ കഴിപ്പിക്കാനും ശ്രമം നടത്തി.. ഹൈക്കോടതിയുടെ വാക്കുകൾ പതിഞ്ഞ പത്രം കാണിച്ച് പഞ്ചായത്ത് പ്രസിഡന്റ് പലകുറി മധ്യസ്ഥ റോളിലെത്തി. ഒന്നും നടന്നില്ല… ഇവിടെ ഒരു കുടുംബത്തന്റെ ഗൃഹപ്രവേശത്തിന് തടസ്സമായി നിൽക്കുകയാണ് തൊട്ടടുത്ത വളപ്പിലെ അതിരിനോട് ചേർന്ന് നിൽക്കുന്ന തെങ്ങ്.പുല്ലൂർ-പെരിയ പഞ്ചായത്തിലെ മീങ്ങോത്ത് എതിർക്കയയിലെ യശോദയും കുടുംബവുമാണ് അയൽവക്കത്തെ തെങ്ങ് ഉയർത്തുന്ന ഭീഷണി മൂലം ഗൃഹപ്രവേശം നടത്താനാകാതെ വലയുന്നത്. വീടിന്റെ അടുക്കള ഭാഗത്തോട് ചേർന്ന് അപ്പുറത്തെ വളപ്പിന്റെ അതിർത്തിയിലാണ് നിറയെ കായ്ഫലമുള്ള തെങ്ങുള്ളത്.

നെടുമങ്ങാട്ടെ ‘തെങ്ങ് കേസി’ൽ, നിന്നെപ്പോലെ നിന്റെ അയൽക്കാരനേയും സ്‌നേഹിക്കുകയെന്ന ബൈബിൾ വചനം ഉപദേശമായി നൽകിയ ഹൈക്കോടതിയെ സ്മരിച്ച്, പ്രശ്നം ഒരുമിച്ചിരുന്ന് ചായകുടിച്ച് പരിഹരിക്കാൻ നടത്തിയ ശ്രമങ്ങളൊന്നും ഫലംകണ്ടില്ല.

തേങ്ങയും ഓലയും മടലുമെല്ലാം വീണ് പുതുതായി പണിത വീടിന്റെ ഓട് പൊട്ടി. ‘പ്രായവും രോഗവും പിടിമുറുക്കിയ ഭർത്താവും ഒൻപതു വയസുള്ള കൊച്ചുമകനുമുൾപ്പെട്ടതാണ് എന്റെ കുടുംബം. എന്തു ധൈര്യത്തിൽ വീട്ടിൽ കയറിക്കൂടും’, യശോദ ചോദിക്കുന്നു.പഞ്ചായത്തിലും പിന്നീട് കാഞ്ഞങ്ങാട് ആർ.ഡി.ഒയ്ക്കും കാസർകോട്ടെ പഞ്ചായത്ത് ജോയിന്റ് ഡയറക്ടർക്കും ഒടുവിൽ കളക്ടർക്കും മുന്നിൽ പരാതി നൽകിയതാണ് യശോദയും വീട്ടുകാരും. തെങ്ങ് മുറിച്ചുമാറ്റാൻ വിഷമമുണ്ടെന്നും ഇതൊരു വൈകാരിക പ്രശ്‌നമാണെന്നും തെങ്ങിന്റെ ഉടമസ്ഥ സുമിതയും വീട്ടുകാരും നിലപാടെടുത്തതോടെ പഞ്ചായത്തിനും വിഷയം തലവേദനയായി.

പ്രസിഡന്റ് ഡോ. സി.കെ. സബിത ഇരുകൂട്ടരെയും വിളിച്ചിരുത്തി ചർച്ചചെയ്തു. തെങ്ങ് മുറിച്ചുമാറ്റിക്കൊള്ളൂവെന്നായി സുമിതയും വീട്ടുകാരും. മുറിക്കേണ്ടത് തങ്ങളല്ല, നിങ്ങൾ തന്നെയാണെന്ന് യശോദയും കുടുംബവും. അതിനിടെ ഉടമസ്ഥർ കമ്പി ഉപയോഗിച്ച് തെങ്ങ് വലിച്ചുകെട്ടുകയും ചെയ്തു. വലിച്ചുകെട്ടിയാൽ പോര, മുറിച്ചുമാറ്റുകതന്നെ വേണമെന്ന് നിർബന്ധം പിടിച്ച് യശോദയും കുടുംബവും നിലകൊണ്ടു.

ഇരുഭാഗത്തും വാശി കൂടിവന്നതോടെ വിഷയം തീരുമാനമാകാതെ നീണ്ടു. ഇതിനിടെ, മുറിച്ചുമാറ്റാൻ സമ്മതം നൽകിയതിൽനിന്ന് സുമിതയും വീട്ടുകാരും പിൻമാറുകയും ചെയ്തു. യശോദയും കുടുംബവുമാകട്ടെ, പഞ്ചായത്ത് മുൻകൈയെടുത്ത് തെങ്ങ് മുറിച്ചുമാറ്റുമെന്ന പ്രതീക്ഷയിൽ വീട്ടിൽക്കൂടലിനായി മുഹൂർത്തം കണ്ട് തയ്യാറെടുക്കും. പിന്നീട് മാറ്റിവയ്ക്കും. വീണ്ടും മുഹൂർത്തം കുറിക്കും. ഇങ്ങനെ ഒന്നരവർഷം കടന്നുപോയി. ഇപ്പോഴും തെങ്ങിനൊരു കുലുക്കവുമില്ല.

  • Related Posts

    ഡോക്ടർക്ക് മർദനം; നടി അതുല്യ ചന്ദ്ര അറസ്റ്റിൽ

    Spread the love

    Spread the loveകൊച്ചി: ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ യുവനടി അതുല്യ ചന്ദ്ര അറസ്റ്റിൽ. നടി ഉൾപ്പെടെ മൂന്നുപേരെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. അപ്പാർട്ട്‌മെന്റിലേക്ക് വിളിച്ചുവരുത്തി മർദിച്ചുവെന്നാണ് കേസ്. നടി ഉൾപ്പെടെ 12 പേർ കേസിൽ…

    കെഎസ്ആർടിസി പ്രിയദർശിനി യാത്ര വമ്പൻ ഹിറ്റ്; പാലക്കാട് ജില്ലയിൽ വിതരണം ചെയ്തത് 62 ലക്ഷത്തിലധികം സീറോ ടിക്കറ്റുകൾ

    Spread the love

    Spread the loveപാലക്കാട്: കെഎസ്ആർടിസിയുടെ ‘പ്രിയദർശിനി’ പദ്ധതി പാലക്കാട് ജില്ലയിൽ വിജയകരമായി മുന്നേറുന്നു. പദ്ധതി ആരംഭിച്ച് 142 ദിവസം പിന്നിടുമ്പോൾ ജില്ലയിൽ ആകെ 62,08,613 സീറോ ടിക്കറ്റുകളാണ് വിതരണം ചെയ്തിരിക്കുന്നത്. നവംബർ രണ്ട് വരെയുള്ള കണക്കുകൾ പ്രകാരമാണിത്. ജനങ്ങൾക്കിടയിൽ പദ്ധതിക്ക് വലിയ…

    Leave a Reply

    Your email address will not be published. Required fields are marked *