*25 വർഷത്തിനിടെ രാഷ്ട്രീയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർജോലി; തീരുമാനവുമായി ബംഗാൾ*

Spread the love

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രാഷ്ട്രീയ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകാൻ തീരുമാനം. കഴിഞ്ഞ 25 വർഷത്തിനിടെ രാഷ്ട്രീയ സംഘർഷങ്ങളിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങളിലും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളിലെ യോഗ്യനായ ഒരംഗത്തിനാണ് ജോലിനൽകുക. ഇക്കാര്യത്തിൽ ഉടൻതന്നെ സർക്കാർ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.കഴിഞ്ഞ 25 വർഷത്തിനിടെ പഞ്ചായത്ത്-നിയമസഭ-ലോക്‌സഭാ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ടും അതിനുശേഷവും നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കാണ് ആനുകൂല്യം ലഭിക്കുക. പദ്ധതിയുടെ ഭാഗമായി സർക്കാർ അപേക്ഷ ക്ഷണിച്ച് പരസ്യം പ്രസിദ്ധീകരിക്കും. അർഹരായ കുടുംബങ്ങൾ അതത് ജില്ലാ ഭരണകൂടങ്ങളെ സമീപിച്ച് അപേക്ഷനൽകണം. മരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ സമർപ്പിച്ചശേഷം ജില്ലാ ഭരണകൂടം അവ പരിശോധിച്ച് ഉറപ്പുവരുത്തും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ജോലി നൽകുന്നതിൽ തീരുമാനം കൈക്കൊള്ളുക.

ഇടതുമുന്നണി ഭരണകാലംതൊട്ട് ഒട്ടേറെ രാഷ്ട്രീയ ആക്രമണങ്ങൾക്ക് ബംഗാൾ സാക്ഷിയായിട്ടുണ്ട്. 34 വർഷത്തെ ഇടതുമുന്നണി ഭരണത്തിന് അന്ത്യംകുറിച്ച് 2011-ൽ മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തിയെങ്കിലും രാഷ്ട്രീയ ആക്രമണങ്ങൾ തുടർന്നു. 2018-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വ്യാപകമായ അക്രമം, ഭീഷണിപ്പെടുത്തൽ, പ്രതിപക്ഷ സ്ഥാനാർഥികളെ മത്സരിക്കുന്നതിൽനിന്ന് തടയൽ തുടങ്ങിയ ആരോപണങ്ങളും ഉയർന്നു. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പും അതിനുശേഷമുണ്ടായ അക്രമങ്ങളും സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് അന്തരീക്ഷത്തെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ചു.2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം റിപ്പോർട്ട് ചെയ്യപ്പെട്ട വ്യാപകമായ ആക്രമണങ്ങളാണ് വിഷയം ദേശീയ ശ്രദ്ധയിലെത്തിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധിപേർ കൊല്ലപ്പെട്ടതായും ആക്രമണങ്ങൾ, വീടുകളിൽനിന്നുള്ള പലായനം, സ്വത്തുക്കൾ നശിപ്പിക്കൽ തുടങ്ങിയ സംഭവങ്ങളുണ്ടായതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

  • Related Posts

    ആദ്യം ഒരു രൂപയുടെ ഇടപാട്; പേയ്‌മെന്റ് ആപ്പ് ഹാക്ക് ചെയ്ത് കോടികളുടെ എഐ തട്ടിപ്പ്; ധനകാര്യസ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്

    Spread the love

    Spread the loveന്യൂഡല്‍ഹി: ബാങ്കുകള്‍, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ഫിന്‍ടെക് സ്ഥാപനങ്ങള്‍ എന്നിവയെ ലക്ഷ്യമിട്ട് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സൈബര്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍. കമ്പ്യൂട്ടര്‍ അധിഷ്ഠിത…

    ഇതാടാ യഥാർഥ കമ്പനി; ദീപാവലിക്ക് ജീവനക്കാർക്ക് സമ്മാനിച്ചത് ഐഫോൺ 16; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

    Spread the love

    Spread the loveആഘോഷ ദിവസങ്ങളിൽ സമ്മാനങ്ങൾ കിട്ടുന്നത് ആർക്കാണ് ഇഷ്ടമില്ലാത്തത് അല്ലേ?. അത് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഉടമയാണ് തരുന്നതെങ്കിൽ ഡബിൾ ഹാപ്പിയായിരിക്കും. ഇത്തരത്തിലൊരു കമ്പനിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്.   ഡൽഹി രോഹിണി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ്…

    Leave a Reply

    Your email address will not be published. Required fields are marked *