*ഹെലികോപ്ടർ അപകടം: പൈലറ്റ് ഉൾപ്പെടെ ആറുപേർക്കും ദാരുണാന്ത്യം; മരിച്ചവരിൽ പോലീസുദ്യോഗസ്ഥനും അഭിഭാഷകനും*

Spread the love

ഡെഹ്‌റാഡൂൺ: ഉത്തരാഖണ്ഡിലെ ജോഷിമഠിന് സമീപം ഹെലികോപ്ടർ തകർന്നുവീണുണ്ടായ അപകടത്തിൽ പൈലറ്റും യാത്രക്കാരും ഉൾപ്പെടെ മുഴുവൻപേരും മരിച്ചതായി സ്ഥിരീകരണം. ആറുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി ചമോലി ജില്ലാ എസ്പി സുർജിത് സിങ് പൻവർ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.പൈലറ്റ് ഹിമാൻഷു സബർവാൾ (48), യാത്രക്കാരായ പ്രതാപ് (41), അരുൺ സലൂങ്കേ (44), ശങ്കർ ഗൗഡ(39), സുധീർ കെ.(49), എച്ച്.എസ്. നടരാജ് (51) എന്നിവരാണ് മരിച്ചത്. പടിഞ്ഞാറൻ ഡൽഹിയിലെ ഷാലിമാർ ബാഗിൽനിന്നുള്ളയാളാണ് ഹിമാൻഷു. യാത്രക്കാർ ബെംഗളൂരു സ്വദേശികളാണെന്നാണ് വിവരം. അരുൺ പോലീസ് സേനാംഗവും ശങ്കർ അഭിഭാഷകനുമാണ്.ബദ്‌രീനാഥിൽനിന്ന് ഡെഹ്‌റാഡൂൺ ലക്ഷ്യമാക്കി ഇന്നുച്ചയ്ക്ക് 1.14-ഓടെയാണ് ട്രാൻസ് ഭാരത് ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ഹെലികോപ്ടർ പറന്നുയർന്നത്. ജോഷിമഠ് താഴ്‌വരയ്ക്ക് മുകളിലൂടെ പറക്കവേ, ഹെലികോപ്ടറുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. തുടർന്ന് അന്വേഷണം ആരംഭിച്ചു. പിന്നീടാണ് ഹെലികോപ്ടർ തകർന്നുവീണതായി സ്ഥിരീകരിച്ചത്.

സൈന്യത്തിന്റെയും എസ്ഡിആർഎഫിന്റെയും പോലീസിന്റെയും സംഘങ്ങൾ സ്ഥലത്തെത്തുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.

  • Related Posts

    ആദ്യം ഒരു രൂപയുടെ ഇടപാട്; പേയ്‌മെന്റ് ആപ്പ് ഹാക്ക് ചെയ്ത് കോടികളുടെ എഐ തട്ടിപ്പ്; ധനകാര്യസ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്

    Spread the love

    Spread the loveന്യൂഡല്‍ഹി: ബാങ്കുകള്‍, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ഫിന്‍ടെക് സ്ഥാപനങ്ങള്‍ എന്നിവയെ ലക്ഷ്യമിട്ട് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സൈബര്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍. കമ്പ്യൂട്ടര്‍ അധിഷ്ഠിത…

    ഇതാടാ യഥാർഥ കമ്പനി; ദീപാവലിക്ക് ജീവനക്കാർക്ക് സമ്മാനിച്ചത് ഐഫോൺ 16; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

    Spread the love

    Spread the loveആഘോഷ ദിവസങ്ങളിൽ സമ്മാനങ്ങൾ കിട്ടുന്നത് ആർക്കാണ് ഇഷ്ടമില്ലാത്തത് അല്ലേ?. അത് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഉടമയാണ് തരുന്നതെങ്കിൽ ഡബിൾ ഹാപ്പിയായിരിക്കും. ഇത്തരത്തിലൊരു കമ്പനിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്.   ഡൽഹി രോഹിണി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ്…

    Leave a Reply

    Your email address will not be published. Required fields are marked *