ഇന്‍സ്റ്റഗ്രാം ഐഡി നീക്കം ചെയ്തത് തെളിവ് നശിപ്പിക്കല്‍ അല്ലേ?, ചോദ്യവുമായി കോടതി; അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകണം

Spread the love

കൊച്ചി: ചേരാനെല്ലൂരില്‍ കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ ജയബാലകൃഷ്ണന്‍ മരിച്ച കേസില്‍ കോടതിയില്‍ ശക്തമായ വാദപ്രതിവാദങ്ങള്‍. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് പ്രതിയായ 17കാരന് ജാമ്യം അനുവദിക്കാനാവില്ലെന്നും അധികാരപരിധി മറികടന്നും സാഹചര്യങ്ങള്‍ പരിശോധിക്കാതെയുമാണ് ജാമ്യം അനുവദിച്ചതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കേസ് ഡയറി ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് നിര്‍ദേശിച്ച അഡീ. സെഷന്‍സ് കോടതി കൂടുതല്‍ വാദത്തിനായി കേസ് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി.

 

17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയാണ് അഡീ. സെഷന്‍സ് കോടതി പരിഗണിച്ചത്. വാദത്തിനിടെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നടപടികളെ പ്രോസിക്യൂഷന്‍ ചോദ്യം ചെയ്തു. ബോര്‍ഡിന് 17കാരന് ജാമ്യം അനുവദിക്കാനാവില്ല. അധികാരപരിധി മറികടന്നും സാഹചര്യങ്ങള്‍ പരിശോധിക്കാതെയുമാണ് ബോര്‍ഡ് ജാമ്യം അനുവദിച്ചത്. അതുകൊണ്ട് അത് റദ്ദാക്കി 17കാരനെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റണമെന്നതായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.

 

17കാരന് അപകടത്തെ കുറിച്ച് നല്ല ബോധ്യമുണ്ട്. മഴ സമയത്ത് സ്റ്റിയറിങ്ങില്‍ നിന്ന് കൈവിട്ട് വാഹനം ഓടിച്ച് റീല്‍ ചിത്രീകരിച്ചാല്‍ അപകടം ഉണ്ടാവുമെന്ന കൃത്യമായ ബോധ്യം ഉണ്ട്. കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം ഐഡിയും അതിലെ വിവരങ്ങളും നീക്കം ചെയ്തതായും പ്രോസിക്യൂഷന്‍ വാദിച്ചു. വാദത്തിനിടെ ഇങ്ങനെ നീക്കം ചെയ്താല്‍ അത് തെളിവ് നശിപ്പിക്കല്‍ അല്ലേ എന്ന് കോടതി ചോദിച്ചു. തെളിവ് നശിപ്പിക്കാന്‍ അല്ലെന്നും കുട്ടിയുടെ സ്വകാര്യത പലരും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത് കൊണ്ടാണ് നീക്കം ചെയ്തതെന്നുമാണ് പ്രതിഭാഗം വാദിച്ചത്.

 

അങ്ങനെയെങ്കില്‍ എന്തുകൊണ്ട് സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടപടി എടുത്തില്ല എന്ന് കോടതി ചോദിച്ചു. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥന്‍ സൈബര്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്ത് നടപടി എടുപ്പിക്കണമെന്നും കോടതി പറഞ്ഞു.

  • Related Posts

    അഭിരാം കൊലക്കേസ്: 17 വയസ്സുകാരൻ പറയുന്നത് പഠിപ്പിച്ച മൊഴി, പിഎംഎ റിപ്പോർട്ട് നിർണായകം

    Spread the love

    Spread the loveതിരുവനന്തപുരം ∙ പൂജപ്പുരയിലെ ജുവനൈൽ ജസ്റ്റിസ് ബോർ‌ഡിന്റെ ഒബ്സർവേഷൻ ഹോമിൽ‌ പ്രവേശിപ്പിച്ച, അഭിരാം കൊലക്കേസിലെ ഒന്നാം പ്രതിക്കെതിരായ നിയമ നടപടികളിൽ പ്രിലിമിനറി മെന്റൽ അസെസ്മെന്റ് (പിഎംഎ) റിപ്പോർട്ട് നിർണായകമാകും. 16നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾ കൊലപാതകം ഉൾപ്പെടെയുള്ള…

    സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി, ഹണിട്രാപ്പെന്ന് സംശയം; ആസൂത്രണം അതുല്യയുടേത്

    Spread the love

    Spread the loveകൊച്ചി ∙ ചികിത്സയ്‌ക്കെന്ന വ്യാജേന ഡോക്ടറെ ഫ്ലാറ്റിലേക്കു വിളിച്ചുവരുത്തി മർദിച്ച് കവർച്ച നടത്തിയത് നടി അതുല്യ ചന്ദ്രയുടെ ആസൂത്രണ പ്രകാരമെന്ന് പൊലീസ്. അതുല്യയുടെ ബന്ധുവും ഡോക്ടറും തമ്മിലുള്ള ബന്ധത്തെച്ചൊല്ലിയുള്ള തർക്കമാണ് മർദനത്തിന് കാരണമായത്. പ്രശ്നങ്ങൾ തീർക്കാനായി ഡോക്ടറോട് അതുല്യയും…

    Leave a Reply

    Your email address will not be published. Required fields are marked *