മൃതദേഹാവശിഷ്ടങ്ങൾ കണ്ട് ജീവനക്കാരൻ നടുങ്ങി; കലിഫോർണിയയിൽ കാണാതായ ഇന്ത്യൻ വംശജ മരിച്ചു

Spread the love

കലിഫോർണിയ∙ കലിഫോർണിയയിൽനിന്ന് രണ്ട് മാസം മുൻപ് കാണാതായ ഇന്ത്യൻ വംശജയായ വയോധിക മരിച്ചതായി സ്ഥിരീകരിച്ചു. ഓഗസ്റ്റ് 23ന് കാസ ഗ്രാൻഡെ അപ്പാർട്മെന്റ് സമുച്ചയത്തിലെ വീട്ടിൽനിന്ന് പുറത്തുപോയ ശേഷം കാണാതായ അജിത് കൗർ (72) മരിച്ചതായി പൊലീസും കുടുംബവും അറിയിച്ചു.

 

സെറസിലെ സെൻട്രൽ അവന്യൂവിനും കീസ് റോഡിനും സമീപമുള്ള ലോവർ ലാറ്ററൽ 3 കനാലിൽ പട്രോളിങ് നടത്തുന്നതിനിടെ ടർലോക്ക് ഇറിഗേഷൻ ഡിസ്ട്രിക്റ്റിലെ (ടിഐഡി) ജീവനക്കാരൻ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ അജിത് കൗറിന്റേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അജിത് കൗറിന്റെ മരണത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

 

കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും പ്രാദേശിക ഭരണകൂടം അറിയിച്ചു.

  • Related Posts

    റിയാദിലെ ഹൂതി ആക്രമണം: പരുക്കേറ്റ ഇന്ത്യക്കാരൻ മരിച്ചു

    Spread the love

    Spread the loveറിയാദ്∙ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെയുണ്ടായ ഹൂതി ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു. ഒക്ടോബർ 10ന് നടന്ന ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.   മരണത്തിൽ റിയാദിലെ…

    90 മിനിറ്റിൽ ആശുപത്രിയിലേക്ക് 80 ഫോൺ കോളുകൾ! അടിയന്തര സേവനം തടസ്സപ്പെടുത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ ‘പണി’

    Spread the love

    Spread the loveഫ്ലോറൻസ്∙ അലബാമയിലെ ഫ്ലോറൻസിലുള്ള ഒരു മെഡിക്കൽ സ്ഥാപനത്തിലേക്ക് ഒമ്പത് മിനിറ്റിനുള്ളിൽ നിരന്തരം ഫോൺ വിളിച്ച് ശല്യപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആശയവിനിമയ ശൃംഖല ദുരുപയോഗം ചെയ്തതിനും അടിയന്തര സേവന കേന്ദ്രത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.…

    Leave a Reply

    Your email address will not be published. Required fields are marked *