മദ്യപിക്കാന്‍ പണം നല്‍കിയില്ല; മകന്‍ അമ്മയെ ചവിട്ടിക്കൊന്നു

Spread the love

മദ്യലഹരിയില്‍ മകന്‍ അമ്മയെ ചവിട്ടി കൊലപ്പെടുത്തി. 58കാരനായ മകന്‍ കണ്ണനാണ് അമ്മ ലക്ഷ്മിയെ (78) ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. ഫോര്‍ട്ട് കൊച്ചി അമരാവതിയിലാണ് സംഭവം. കണ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു.

 

ഇന്നലെ രാത്രി വീട്ടില്‍ മദ്യപിച്ചെത്തിയ കണ്ണന്‍ വീണ്ടും മദ്യപിക്കാന്‍ അമ്മയോട് പണം ആവശ്യപ്പെട്ടെങ്കിലും അവര്‍ നല്‍കിയിരുന്നില്ല. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് മകന്‍ അമ്മയെ ക്രൂരമായി മര്‍ദിച്ചതന്ന് പൊലീസ് പറയുന്നു. വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ സഹോദരന് നല്‍കിയതിന്റെ പ്രതികാരവും ഇയാള്‍ക്കുണ്ടായിരുന്നു.

 

ഇന്നലെ രാത്രി തന്നെ കണ്ണനെ ഫോര്‍ട്ട് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. ലക്ഷ്മിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും ലക്ഷിക്കാനായില്ല.

  • Related Posts

    സിനിമാരംഗങ്ങളെ വെല്ലുന്ന കവർച്ച; 17 കിലോമീറ്റർ ഗ്രാമീണരുടെ ചേസിങ്, ബാങ്ക് കൊള്ളക്കാർ പിടിയിൽ

    Spread the love

    Spread the loveമുംബൈ ∙ സിനിമാരംഗങ്ങളെ വെല്ലുന്ന കവർച്ച; ഗ്രാമീണരുടെ നാടകീയമായ ചേസിങ്! ബാങ്ക് ജീവനക്കാരെ ആക്രമിക്കുകയും വെടിവയ്ക്കുകയും ചെയ്ത ശേഷം 36.6 കോടി രൂപയുടെ സ്വർണവും 12.3 ലക്ഷം രൂപയും കവർന്ന സംഘത്തെ ഉത്തര മഹാരാഷ്ട്രയിലെ ജൽഗാവിൽ നാട്ടുകാരും പൊലീസും…

    സ്വത്ത് തർക്കം, അമ്മയും സഹോദരനും ബന്ധുക്കളും ചേർന്ന് യുവാവിനെ ആക്രമിച്ചു; മർദനമേറ്റത് അവധിക്ക് നാട്ടിലെത്തിയ സൈനികന്

    Spread the love

    Spread the loveഗുർദാസ്പൂർ∙ പഞ്ചാബിലെ ഗുർദാസ്പൂർ ജില്ലയിൽ സ്വത്ത് തർക്കത്തെ തുടർന്ന് സൈനികനെ അമ്മയും സഹോദരനും ബന്ധുക്കളും ചേർന്ന് മർദിച്ചു. ഗുർദാസ്പൂരിലെ സൈൻപുർ അബ്ബൽ ഖൈർ ഗ്രാമത്തിലാണ് സംഭവം. അവധിക്ക് നാട്ടിലെത്തിയ വസീർ സിങ്ങിനാണ് മർദനമേറ്റത്.   വസീറിന്റെ കൃഷിഭൂമി സഹോദരങ്ങൾ…

    Leave a Reply

    Your email address will not be published. Required fields are marked *