പത്താംക്ലാസുകാരിയെ യന്ത്രവാൾ കൊണ്ട് ആക്രമിച്ചത് കുട്ടിയുടെ അമ്മാവൻ; പ്രണയാഭ്യർഥന നിരസിച്ചത് പ്രകോപനം

Spread the love

അമരാവതി∙ ആന്ധ്രാപ്രദേശിൽ പത്താംക്ലാസുകാരി യന്ത്രവാൾകൊണ്ട് ആക്രമിച്ചു ഗുരുതരമായി പരുക്കേൽപ്പിച്ച യുവാവ് പെൺകുട്ടിയുടെ അമ്മാവനെന്ന് വിവരം. യുവാവിന്റെ നിരന്തമായുള്ള പ്രണയാഭ്യർഥന നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് അനന്തപുർ ജില്ലയിലെ രപ്തഡു മണ്ഡലിൽ ജില്ലാ പരിഷദ് ഹൈസ്കൂളിൽ പെൺകുട്ടി ആക്രമണത്തിനിരയായത്. ശ്രീ സത്യസായ് ജില്ലയിലെ ധർമവരം നഗലൂർ സ്വദേശി ഹേമന്ത് എന്ന ദുമ്മു (21) ആണ് പെൺകുട്ടിയെ ആക്രമിച്ചത്. പ്രതി ഇപ്പോഴും ഒളിവിലാണ്. ഇയാളെ പിടികൂടുന്നതിനായി 15 സംഘങ്ങളായി തിരിഞ്ഞ് പൊലീസ് തിരച്ചിൽ തുടരുന്നുണ്ട്.

 

പെൺകുട്ടിയെ ഇയാൾ നിരന്തരം പിന്തുടരുകയും പ്രണയാഭ്യർഥന നടത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. എന്നാൽ പെൺകുട്ടി ഇത് നിരസിച്ചു. ഇതേത്തുടർന്ന് യന്ത്രവാളുമായി സ്കൂളിലെത്തിയ പ്രതി വിദ്യാർഥിനിയെ ക്ലാസ്മുറിക്കുള്ളിൽ കയറി ആക്രമിക്കുകയായിരുന്നു. ആക്രമണം തടയാനെത്തിയ മറ്റൊരു പെൺകുട്ടിക്കും പരുക്കേറ്റു. പത്താംക്ലാസുകാരിയുടെ നില ഗുരുതരമായി തുടരുകയാണ്.

 

അതേസമയം, പെൺകുട്ടികൾ ആക്രമണത്തിനിരയായ സമയം സ്കൂളിലുണ്ടായിരുന്ന മറ്റു കുട്ടികൾക്ക് കടുത്ത ഭയവും മാനസികാഘാതവും നേരിടുന്നുണ്ട്. ക്ലാസിലുണ്ടായിരുന്ന 32 കുട്ടികളുടെ വീടുകളിലെത്തി കൗൺസിലിങ് നൽകാൻ മാനസികാരോഗ്യ വിദഗ്ധരെ നിയോഗിച്ചതായി ആന്ധ്ര വിദ്യാഭ്യാസ മന്ത്രി നാരാ ലോകേഷ് പറഞ്ഞു. 8,9.10 ക്ലാസുകളിലെ കുട്ടികൾക്കാണ് കൗൺസിലിങ് നൽകുന്നത്. 20 മാനസികാരോഗ്യ വിദഗ്ധരുടെ സംഘമാണ് കൗൺസിലിങ് നടത്തുക. ഇവർ കുട്ടികളോടും രക്ഷിതാക്കളോടും സംസാരിക്കുമെന്നും ആഘാതത്തിൽനിന്ന് മുക്തരാകാനുള്ള വൈകാരിക പിന്തുണ നൽകുമെന്നും നാരാ ലോകേഷ് എക്സിൽ പറഞ്ഞു.

  • Related Posts

    സിനിമാരംഗങ്ങളെ വെല്ലുന്ന കവർച്ച; 17 കിലോമീറ്റർ ഗ്രാമീണരുടെ ചേസിങ്, ബാങ്ക് കൊള്ളക്കാർ പിടിയിൽ

    Spread the love

    Spread the loveമുംബൈ ∙ സിനിമാരംഗങ്ങളെ വെല്ലുന്ന കവർച്ച; ഗ്രാമീണരുടെ നാടകീയമായ ചേസിങ്! ബാങ്ക് ജീവനക്കാരെ ആക്രമിക്കുകയും വെടിവയ്ക്കുകയും ചെയ്ത ശേഷം 36.6 കോടി രൂപയുടെ സ്വർണവും 12.3 ലക്ഷം രൂപയും കവർന്ന സംഘത്തെ ഉത്തര മഹാരാഷ്ട്രയിലെ ജൽഗാവിൽ നാട്ടുകാരും പൊലീസും…

    സ്വത്ത് തർക്കം, അമ്മയും സഹോദരനും ബന്ധുക്കളും ചേർന്ന് യുവാവിനെ ആക്രമിച്ചു; മർദനമേറ്റത് അവധിക്ക് നാട്ടിലെത്തിയ സൈനികന്

    Spread the love

    Spread the loveഗുർദാസ്പൂർ∙ പഞ്ചാബിലെ ഗുർദാസ്പൂർ ജില്ലയിൽ സ്വത്ത് തർക്കത്തെ തുടർന്ന് സൈനികനെ അമ്മയും സഹോദരനും ബന്ധുക്കളും ചേർന്ന് മർദിച്ചു. ഗുർദാസ്പൂരിലെ സൈൻപുർ അബ്ബൽ ഖൈർ ഗ്രാമത്തിലാണ് സംഭവം. അവധിക്ക് നാട്ടിലെത്തിയ വസീർ സിങ്ങിനാണ് മർദനമേറ്റത്.   വസീറിന്റെ കൃഷിഭൂമി സഹോദരങ്ങൾ…

    Leave a Reply

    Your email address will not be published. Required fields are marked *