മുത്തങ്ങയിൽ കാർ നിയന്ത്രണംവിട്ട് അപകടം.4 പേർക്ക് പരിക്കേറ്റു.ഫറോക്ക് സ്വദേശികളായ രമണി, ആദിത്യൻ, അതുൽ, ധന്യ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 8 മണിയോടെ ഫോറസ്റ്റ് ചെക്ക്പോസ്റ്റിന് സമീപമാണ് അപകടം. നിയന്ത്രണംവിട്ട കാർ പാലത്തിൻ്റെ കൈവരിയിൽ ഇടിക്കുകയായിരുന്നു. ഇവരെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.








