മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദം: കുടിച്ചത് മരുന്ന്, ബസിൽ നിന്ന് ഇറങ്ങിയത് സ്വന്തം ആവശ്യപ്രകാരം; പിടിഎ പ്രസിഡന്റ് ഹാജിസ്

Spread the love

മീനങ്ങാടി: മീനങ്ങാടി  സ്കൂളിലെ വിനോദയാത്രയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ആരോപണങ്ങൾക്ക് വിശദീകരണവുമായി പിടിഎ പ്രസിഡന്റ് ഹാജിസ്.  താൻ വയറിന് ബുദ്ധിമുട്ടുള്ളതിനാൽ കഴിച്ച മരുന്നിന്റെ പേരിൽ തെറ്റിദ്ധാരണ ഉണ്ടാകുകയായിരുന്നുവെന്നും, സ്വന്തം ആവശ്യപ്രകാരമാണ് ബസിൽ നിന്ന് ഇറങ്ങി മാറിയതെന്നും അദ്ദേഹം വ്യക്തമാക്കി. യാത്രയിലുണ്ടായിരുന്ന കുട്ടികൾ വിവരമറിയിച്ചതിനെ തുടർന്ന് ഉണ്ടായ സംഭവ വികാസങ്ങൾ വലിയ രീതിയിൽ മദ്യപാന വിവാദമാക്കി ചിത്രീകരിക്കുകയായിരുന്നു. താൻ കാരണമായി വിനോദയാത്ര മുടങ്ങരുത് എന്ന കരുതലിലാണ് മറ്റൊരു ബസിലേക്ക് മാറിയതെന്നും, തനിക്കെതിരെയുള്ള വിമർശനങ്ങൾ സ്വാഗതം ചെയ്യുമ്പോഴും വരുംകാലങ്ങളിൽ തുടർ വിദ്യാഭ്യാസം നേടേണ്ട വിദ്യാർത്ഥികളെ ഇതിലേക്ക് വലിച്ചിഴച്ച് സോഷ്യൽ മീഡിയയിലൂടെ അശ്ലീല കമന്റുകളിട്ട് വ്യക്തിഹത്യ ചെയ്യരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കുട്ടികൾക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ട് കൊണ്ടുപോകേണ്ട ഉത്തരവാദിത്തം മുതിർന്നവർക്കുണ്ടെന്നും അതിനാൽ വിദ്യാർത്ഥികളെ ഈ വിവാദങ്ങളിൽ നിന്ന് മാറ്റി നിർത്തണമെന്നും പിടിഎ പ്രസിഡന്റ് കൂട്ടിച്ചേർത്തു.

  • Related Posts

    മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദം പ്രധാന അധ്യാപകനെ പുറത്താക്കണം : മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി

    Spread the love

    Spread the love    കൽപ്പറ്റ.മീനങ്ങാടി സ്കൂളിലെ വിദ്യാർത്ഥികളുമായി വിനോദയാത്ര പോയ സംഭവത്തിൽ ബാറിൽ കയറി അദ്ധ്യാപകൻ മദ്യപിക്കുന്നതിന്റെ തെളിവുകൾ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ ആരോപണ വിധേയരായ അധ്യാപകനെ പുറത്താക്കണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം പി നവാസ് ജന സെക്രട്ടറി…

    തെരുവ് നായ ആക്രമണം: വിദ്യാർഥിക്കും വീട്ടമ്മയ്ക്കും പരിക്ക്

    Spread the love

    Spread the loveകണിയാമ്പറ്റ: അരിഞ്ചേർമലയിൽ തെരുവ് നായ ആക്രമണത്തിൽ വിദ്യാർഥിക്കും വീട്ടമ്മയ്ക്കും പരിക്ക്. കണിയാമ്പറ്റ അരിഞ്ചേർമല പാറ അർഷാദിൻ്റെ മകൻ എം.കെ റൈഹാൻ (12), പുളിക്കൽ ആമിന (57) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് ആക്രമണം. ഇരുവരെയും വയനാട് മെഡിക്കൽ കോളേജിൽ…

    Leave a Reply

    Your email address will not be published. Required fields are marked *