ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ 

Spread the love

 

 

വൈത്തിരി : കോഴിക്കോട് കാക്കൂർ, ചാലം കൊട്ട് മലയിൽ വീട്ടിൽ അബ്ദുൾ ഹാദി റിയാസ്(25), നെന്മണ്ട സ്വദേശികളായ മീത്തലെ അരയണ വീട്ടിൽ കെ.കെ നിഹാൽ (25), മാധവം വീട്ടിൽ ഗൗതം ദിനേശ് (24) എന്നിവരെയാണ് വൈത്തിരി പോലീസ് പിടികൂടിയത്. 30.10.2026 വൈകീട്ടോടെ ലക്കിടിയിൽ പോലീസ് പട്രോളിംഗിനിടെ കെ.എൽ 76 ജി 5025 നമ്പർ വാഹനത്തിനു സമീപം നിൽക്കുകയായിരുന്ന യുവാക്കൾ പോലീസിനെ കണ്ട് തിടുക്കത്തിൽ അവിടെ നിന്ന് കടന്നു കളയാൻ ശ്രമിക്കുകയായിരുന്നു. ഇവരെ തടഞ്ഞു പരിശോധിച്ചതിൽ അബ്ദുൾ ഹാദി റിയാസിന്റെ പാന്റിന്റെ പോക്കറ്റിൽ പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിച്ച നിലയിൽ 2.95 ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെടുക്കുകയായിരുന്നു. വൈത്തിരി സ്റ്റേഷൻ എസ്.എച്ച്.ഒ കെ.കെ സോബിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

  • Related Posts

    മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദം പ്രധാന അധ്യാപകനെ പുറത്താക്കണം : മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി

    Spread the love

    Spread the love    കൽപ്പറ്റ.മീനങ്ങാടി സ്കൂളിലെ വിദ്യാർത്ഥികളുമായി വിനോദയാത്ര പോയ സംഭവത്തിൽ ബാറിൽ കയറി അദ്ധ്യാപകൻ മദ്യപിക്കുന്നതിന്റെ തെളിവുകൾ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ ആരോപണ വിധേയരായ അധ്യാപകനെ പുറത്താക്കണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം പി നവാസ് ജന സെക്രട്ടറി…

    തെരുവ് നായ ആക്രമണം: വിദ്യാർഥിക്കും വീട്ടമ്മയ്ക്കും പരിക്ക്

    Spread the love

    Spread the loveകണിയാമ്പറ്റ: അരിഞ്ചേർമലയിൽ തെരുവ് നായ ആക്രമണത്തിൽ വിദ്യാർഥിക്കും വീട്ടമ്മയ്ക്കും പരിക്ക്. കണിയാമ്പറ്റ അരിഞ്ചേർമല പാറ അർഷാദിൻ്റെ മകൻ എം.കെ റൈഹാൻ (12), പുളിക്കൽ ആമിന (57) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് ആക്രമണം. ഇരുവരെയും വയനാട് മെഡിക്കൽ കോളേജിൽ…

    Leave a Reply

    Your email address will not be published. Required fields are marked *