വയനാട് പുൽപ്പളളിയിൽ യുഡിഎഫ്-ബിജെപി സഖ്യമില്ല; വിജയിച്ച കോൺഗ്രസ് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ രാജിവെച്ചു

Spread the love

വയനാട് പുൽപ്പളളി ഗ്രാമപഞ്ചായത്തിൽ യുഡിഎഫ്- ബിജെപി സഖ്യമില്ല. ബിജെപി പിന്തുണയിൽ വിജയിച്ച രണ്ട് കോൺഗ്രസ് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ രാജിവെച്ചു. ഡിസിസിയുടെ നിർദേശത്തെ തുടർന്നാണ് രാജി. സെലിൻ മാനുവൽ, ഗീത കുഞ്ഞികൃഷ്‌ണൻ എന്നിവരാണ് രാജിവെച്ചത്. ഇരുവരും ബിജെപി പിന്തുണയോടെ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ബിജെപിയും യുഡിഎഫും പരസ്പ്‌പരം വോട്ട് ചെയ്‌തുവെന്ന് ആരോപണമുയർന്നിരുന്നു. എൽഡിഎഫ് 9, യുഡിഎഫ് 8, ബിജെപി 4 എന്നിങ്ങനെയായിരുന്നു കക്ഷിനില. വികസന കാര്യം, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റികളിൽ യുഡിഎഫ് പിന്തുണയോടെ 12 വോട്ടുകൾ നേടി ബിജെപി പ്രതിനിധികൾ വിജയിക്കുകയായിരുന്നു.

 

കോൺഗ്രസ് നേതാവ് എം ടി കരുണാകരൻ ബിജെപിയുമായി സഖ്യമുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്‌തിരുന്നു. പാർട്ടി നിർദേശം അനുസരിച്ചാണ് ബിജെപിക്ക് വോട്ട് ചെയ്‌തെന്നാണ് കരുണാകരൻ പറഞ്ഞത്. കോൺഗ്രസ് പാർലമെൻ്ററി പാർട്ടി യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് സഖ്യതീരുമാനം അറിയിക്കുകയായിരുന്നു. കെപിസിസി ജനറൽ സെക്രട്ടറി കെ എൽ പൗലോസ് നേതൃത്വം നൽകുന്ന ഗ്രൂപ്പാണ് സഖ്യത്തിന് കളമൊരുക്കിയതെന്ന ആരോപണവുമായി സിപിഐഎമ്മും രംഗത്തെത്തിയിരുന്നു.

  • Related Posts

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    വാഹനപകടത്തിൽ വയനാട് സ്വദേശിയായ മലയാളി യുവതി മരണപ്പെട്ടു

    Spread the love

    Spread the loveബെംഗളൂരു- മൈസൂർ ഹൈവേയിൽ വീണ്ടും അപകടം.കാറിൻ്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിച്ച് മാനന്തവാടി സ്വദേശി അഫ്രീന (23) മരിച്ചു.KL 72 1881 നമ്പർ വാഹനമാണ് അപകടത്തിൽ പെട്ടത്.കുടുംബത്തിലെ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്.   മാനന്തവാടി സ്വദേശി മത്തൻ…

    Leave a Reply

    Your email address will not be published. Required fields are marked *