വീണ്ടും ഷിഗെല്ല, മലപ്പുറത്ത് നാലുവയസുകാരിക്ക് അടക്കം മൂന്ന് പേര്‍ക്ക് രോഗം; മന്തി കഴിച്ചതിന് പിന്നാലെ

Spread the love

മലപ്പുറം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല. മലപ്പുറം നിലമ്പൂരില്‍ മൂന്ന് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. നാലുവയസുകാരിക്ക് അടക്കമാണ് രോഗം സ്ഥിരീകരിച്ചത്. നാലുവയസുകാരി അമരമ്പലത്തു ലഘുഭക്ഷണശാലയില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. മറ്റുരണ്ടുപേര്‍ പാലുണ്ടയില്‍ നിന്ന് മന്തി കഴിച്ചിരുന്നു. ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഏതാനുപേരുടെ പരിശോധനാഫലം ലഭിച്ചിട്ടില്ല.

 

ഏകദേശം 23പേരാണ് ഷിഗെല്ല രോഗലക്ഷണങ്ങള്‍ കാണിച്ചത്. വയറിളക്കം, ഛര്‍ദി, വയറുവേദന എന്നി ലക്ഷണങ്ങളോടെയാണ് ഇവര്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. രോഗബാധയ്ക്ക് കാരണമായി എന്ന് കരുതുന്ന കടകള്‍ അടച്ചിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൂടുതല്‍ പേരുടെ പരിശോധനാഫലങ്ങള്‍ ഉടന്‍ വരുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഷിഗെല്ല രോഗലക്ഷണങ്ങളോടെ കൂടുതല്‍ പേര്‍ ചികിത്സ തേടി എത്തിയതില്‍ ആശങ്ക ഉണ്ട്. ശുചീകരണം ഉള്‍പ്പെടെയുള്ള നടപടികള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്.

 

മലിനമായ ജലം, ഭക്ഷണം എന്നിവയിലൂടെയാണ് ഷിഗെല്ല രോഗം പടരുന്നത്. രോഗബാധിതരുമായുള്ള സമ്പര്‍ക്കം വഴിയും രോഗം പകരാം. കടുത്ത പനി, വയറുവേദന, മനംപുരട്ടല്‍, ഛര്‍ദ്ദില്‍, വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. രോഗബാധിതരുമായി സമ്പര്‍ക്കത്തിലായാല്‍ ഒന്നു മുതല്‍ ഏഴു ദിവസത്തിനകം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം.

 

വ്യക്തി ശുചിത്വം പാലിക്കുക, കൈകള്‍ വൃത്തിയായി കഴുകുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, അടച്ചു വെച്ച ഭക്ഷണം ചൂടോടെ മാത്രം കഴിക്കുക തുടങ്ങിയവയാണ് ആരോഗ്യവകുപ്പിന്റെ പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍.

  • Related Posts

    യുവതിയെ കൊലപ്പെടുത്തിയ കേസ്: പ്രതി കുറ്റക്കാരനെന്ന് കോടതി

    Spread the love

    Spread the loveതൊടുപുഴ: യുവതിയെ കൊലപ്പെടുത്തി മാറിടം മുറിച്ചുമാറ്റിയെന്ന കേസില്‍ പ്രതി കുറ്റക്കാരനെന്ന് തൊടുപുഴ പ്രിന്‍സിപ്പല്‍ ജില്ലാ കോടതി. തൊടുപുഴ വണ്ടമറ്റം പടികുഴയില്‍ ഗിരോഷ് (39)നെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷാവിധി 10ന് ഉണ്ടാകും. 2017 ഒക്ടോബര്‍ 10-നായിരുന്നു കൊലപാതകം. ഇരുമ്പുപാലം പതിനാലാംമൈല്‍…

    ‘താനെന്തിനാടോ എന്നെ അറസ്റ്റ് ചെയ്തത്?’: മദ്യലഹരിയിൽ സ്ത്രീയോട് അസഭ്യം; പൊലീസ് വാഹനം അടിച്ചുതകർത്തു

    Spread the love

    Spread the loveകൊച്ചി ∙ ‘ഞാനെന്താ നഴ്സറിക്കുട്ടിയോ… താനെന്തിനാടോ എന്നെ അറസ്റ്റ് ചെയ്തത്?.. എന്നെ വീട്ടിക്കൊണ്ടാക്ക്..’, മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിലെത്തിയ മട്ടാഞ്ചേരി സ്വദേശി പൊലീസിനോട് തട്ടിക്കയറിയത് ഇങ്ങനെ. പിന്നാലെ പൊലീസ് വാഹനം അടിച്ചുതകർക്കുകയും ചെയ്തതോടെ ഇയാൾ അറസ്റ്റിലായി. മട്ടാഞ്ചേരി സ്വദേശി ഹംസത്താണ്…

    Leave a Reply

    Your email address will not be published. Required fields are marked *