മധുര ∙ തമിഴ്നാട്ടിലെ മധുരയിൽ പളങ്കാനത്തുള്ള ജ്വല്ലറിയിൽനിന്ന് 30 കിലോ സ്വർണം മോഷണം പോയി. ഇന്ന് രാവിലെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്. അടുത്തിടെയാണ് ജ്വല്ലറി പ്രവർത്തനം ആരംഭിച്ചത്. മുകൾനിലയിലെ ലിഫ്റ്റിന്റെ ഭാഗത്തുകൂടി ഒരാൾ കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.






