ലൈംഗികാതിക്രമം:കർണാടക സ്വദേശി പിടിയിൽ

Spread the love

തിരുനെല്ലി: പ്രായപൂര്‍ത്തിയവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ കര്‍ണാടക കുട്ട സ്വദേശിയായ രവി ഗരുഡ(39)യെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ 20 വര്‍ഷം തടവും 25000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. 2022 നവംബര്‍ മാസത്തില്‍ ഇയാള്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പ്രലോഭിപ്പിച്ച് കര്‍ണാടകയിലേക്ക് കൂട്ടി കൊണ്ടുപോയി പല തവണകളായി ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ തിരുനെല്ലി സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ ആയിരുന്ന പി.എല്‍ ഷൈജു കേസില്‍ ആദ്യന്വേഷണം നടത്തുകയും പിന്നീട് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കെ.ജി ജോഷി അന്വേഷണം പൂര്‍ത്തിയാക്കി കോടതി മുന്‍പാകെ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. പ്രോസിക്ക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.ബബിത ഹാജരായി.

  • Related Posts

    ‘നിരന്തരമായ പീഡനം’: യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ കുടുംബം,സംഭവം വയനാട്ടിൽ

    Spread the love

    Spread the loveമാനന്തവാടി ∙ എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ ഭർത്താവ് എടവക പള്ളിക്കൽ…

    ബദൽ മാർഗം തേടണം; കാലവർഷം അവസാനിക്കും വരെ താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിയന്ത്രണം

    Spread the love

    Spread the loveകോഴിക്കോട്: കാലവർഷം കനക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി താമരശ്ശേരി ചുരത്തിൽ (ദേശീയ പാത 766) വലിയ മൾട്ടി ആക്‌സിൽ വാഹനങ്ങളുടെ യാത്രയ്ക്ക് കർശന നിയന്ത്രണം. കോഴിക്കോട് ജില്ലാ കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണുമായ…

    Leave a Reply

    Your email address will not be published. Required fields are marked *