വീടിന് തീപിടിച്ചു;സംഭവം ചീരാലിൽ

Spread the love

ചീരാൽ: താഴത്തൂർ കൊമ്മാട് പൊയിലിൽ കൃഷ്ണൻകുട്ടി നായരുടെ വീടാണ് ഇന്ന്  ഉച്ചയോടെ പൂർണമായി കത്തി നശിച്ചത്. ആളബായമില്ല. വീട്ടുടമ കൃഷ്ണൻകുട്ടി നായരും ഭാര്യ സുലോചനയും പറമ്പിലെ കൃഷിയിടത്തിൽ പോയ സമയത്താണ് വീടിന് തീപിടിച്ചത്. മരം ഉരുപ്പടികൾ കൊണ്ട് മച്ചുപാകിയതും മേൽക്കൂരയും വീടിനോട് ചേർന്ന് വിറക് ശേഖരിച്ച് വെച്ചതും പെട്ടെന്ന് തീ ആളിപ്പടരാൻ കാരണമായി. പുക ഉയരുന്നത് കണ്ട് അയൽവാസികൾ ഓടിക്കൂടിയപ്പോഴേക്കും വീട് തീ ഗോള മായി മാറിയിരുന്നു. സുൽത്താൻ ബത്തേരിയിൽ നിന്നും രണ്ട് യൂണിറ്റ് അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. ഉണക്കിയ കാപ്പി കുരുവും കുരുമുളകും വീട്ടുപകരണങ്ങളും ഉൾപ്പെടെ കത്തിനശിച്ചു. വീട് ഉൾപ്പെടെ അൻപത് ലക്ഷത്തിൽ പരം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് നിഗമനം.വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കാൻ കാരണമായി കരുതുന്നത്. നൂൽപ്പുഴ പോലീസും നെന്മേനി ഗ്രാമ പഞ്ചായത്ത് ജീവനക്കാരും ജനപ്രതിനിധികളും സംഭവ സ്ഥലം സന്ദർശിച്ചു.

  • Related Posts

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    വാഹനപകടത്തിൽ വയനാട് സ്വദേശിയായ മലയാളി യുവതി മരണപ്പെട്ടു

    Spread the love

    Spread the loveബെംഗളൂരു- മൈസൂർ ഹൈവേയിൽ വീണ്ടും അപകടം.കാറിൻ്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിച്ച് മാനന്തവാടി സ്വദേശി അഫ്രീന (23) മരിച്ചു.KL 72 1881 നമ്പർ വാഹനമാണ് അപകടത്തിൽ പെട്ടത്.കുടുംബത്തിലെ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്.   മാനന്തവാടി സ്വദേശി മത്തൻ…

    Leave a Reply

    Your email address will not be published. Required fields are marked *