മോഷണക്കേസ് അന്വേഷണത്തിനിടെ ട്വിസ്റ്റ്; പോലീസ് നായ മണംപിടിച്ചെത്തിയ വളപ്പിലെ ഗൃഹനാഥൻ മരിച്ചനിലയിൽ

Spread the love

കാസർകോട്: അഞ്ചുപവൻ സ്വർണാഭരണങ്ങളും 3,000 രൂപയും മോഷണം പോയ വീടിന് 200 മീറ്ററോളം അകലെ താമസിക്കുന്ന ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പനയാൽ മുതുവത്ത് തൊട്ടിയിൽ കെ.ആർ. ബാലകൃഷ്ണൻ (63) ആണ് വ്യാഴാഴ്ച (നവംബർ 19) ഉച്ചയ്ക്ക് രണ്ടരയോടെ മരിച്ചത്. മോഷണക്കേസിൽ മൊഴിയെടുക്കുന്നതിനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിന് പിന്നാലെയാണ് സംഭവം. മരണവും മോഷണവും തമ്മിൽ ബന്ധമുണ്ടോ എന്ന കാര്യത്തിൽ ബേക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു.

 

പെരിയാട്ടടുക്കം നീരാറ്റിലെ പി. ധന്യയുടെ വീട്ടിലാണ് കവർച്ച നടന്നത്. വ്യാഴാഴ്ച പുലർച്ചെ 5.15-ന് വീട് പൂട്ടി താക്കോൽ മീറ്റർബോക്സിനുള്ളിൽ വെച്ച ശേഷം ധന്യ പ്രഭാതനടത്തത്തിന് പോയിരുന്നു. 6.05-ന് തിരികെയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഈ സമയത്തിനുള്ളിൽ മീറ്റർബോക്സിൽ നിന്ന് താക്കോലെടുത്ത് വീട് തുറന്ന് അകത്തുകടന്ന മോഷ്ടാവ്, കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന രണ്ടുപവന്റെ വള, മൂന്നുപവന്റെ കൈച്ചെയിൻ, 3,000 രൂപ എന്നിവ കവരുകയായിരുന്നു. ധന്യയുടെ പരാതിയിൽ ബേക്കൽ പോലീസും വിരലടയാള വിദഗ്ധരും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. മണംപിടിച്ച് ഓടിയ പോലീസ് നായ ബാലകൃഷ്ണന്റെ പറമ്പിലേക്കും കയറിയതായി നാട്ടുകാർ പറഞ്ഞു.

 

പരാതിക്കാരി സംശയം പ്രകടിപ്പിച്ചവരുടെ പട്ടികയിൽ ബാലകൃഷ്ണന്റെ പേരുമുണ്ടായിരുന്നു. പ്രാഥമികമായി ഇദ്ദേഹത്തിൽ നിന്ന് മൊഴിയെടുത്ത പോലീസ് സംഘം ഉച്ചയോടെ വീണ്ടും പ്രദേശത്തെത്തി. വിശദമായ മൊഴി നൽകുന്നതിനായി സ്റ്റേഷനിൽ എത്താൻ അച്ഛനോട് പറയണമെന്ന് ബാലകൃഷ്ണന്റെ മകനെ പോലീസ് ഏൽപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീടിനടുത്തുള്ള മരത്തിൽ ബാലകൃഷ്ണനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സ്ഥലത്തുണ്ടായിരുന്ന പോലീസ് സംഘം തന്നെയാണ് ഇദ്ദേഹത്തെ താഴെയിറക്കി പോലീസ് വാഹനത്തിൽ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. നില ഗുരുതരമായതിനാൽ കാസർകോട്ടെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരാതിക്കാരി സംശയം ഉന്നയിച്ച എല്ലാവരെയും വിശദമായ മൊഴി രേഖപ്പെടുത്തുന്നതിനായി വിളിപ്പിച്ചിരുന്നുവെന്നും, അക്കൂട്ടത്തിലാണ് ബാലകൃഷ്ണനോടും സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടതെന്നും ബേക്കൽ ഇൻസ്പെക്ടർ പി. അജിത്ത് കുമാർ വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.

  • Related Posts

    കെ.എ.എസ് നിയമന ചട്ടങ്ങൾ പരിഷ്കരിക്കുന്നു; എട്ടുവർഷം കഴിഞ്ഞാൽ ഐഎഎസിന് പരിഗണിക്കില്ല

    Spread the love

    Spread the loveതിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (കെ.എ.എസ്) നിയമന രീതിയിൽ മാറ്റങ്ങൾ വരുത്താൻ സർക്കാർ. നിലവിലെ ചട്ടങ്ങളിൽ ഭേദഗതി നിർദേശിച്ചുള്ള കരട് വിജ്ഞാപനം പുറത്തിറക്കി. രണ്ടാം ബാച്ചിലെ റാങ്ക് ലിസ്റ്റിലുള്ളവർക്ക് നിയമനത്തിന് വഴിയൊരുക്കുകയാണ് ഭേദഗതിയുടെ ലക്ഷ്യമെന്നാണ് സർക്കാരിന്റെ നിലപാട്. എന്നാൽ,…

    വമ്പൻ ഇടപാട്; ബൈജു രവീന്ദ്രന്റെ കുടുംബക്കാരുടെ ഭൂമി വാങ്ങി മീശോ സിഇഒ; മുടക്കിയത് 83.8 കോടി!

    Spread the love

    Spread the loveഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോയുടെ സഹസ്ഥാപകനും സിഇഒയുമായ വിദിത് ആത്രേ, ബൈജു രവീന്ദ്രന്റെ കുടുംബാംഗങ്ങളിൽ നിന്ന് ബെംഗളൂരുവിലെ ആഡംബര വില്ലാ പ്ലോട്ടുകൾ 83.8 കോടി രൂപയ്ക്ക് സ്വന്തമാക്കി. കിഴക്കൻ ബെംഗളൂരുവിലെ പ്രമുഖ പാർപ്പിട സമുച്ചയമായ ‘എപ്സിലോൺ റസിഡൻഷ്യൽ വില്ലാസിൽ’ അടുത്തടുത്തായി…

    Leave a Reply

    Your email address will not be published. Required fields are marked *