ഓപ്പറേഷൻ മൺസൂൺ തണ്ടർ: അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തെ തകർത്ത് ഇന്ത്യ, എൻ.സി.ബി. റെയ്ഡിൽ ആറുപേർ അറസ്റ്റിൽ

Spread the love

ന്യൂഡൽഹി: അന്താരാഷ്ട്ര ലഹരിമരുന്ന് ശൃംഘല തകർത്ത് എൻസിബി. ഇന്ത്യയും അമേരിക്കയും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് അമേരിക്കൻ വിപണിയിലേക്ക് ലഹരിമരുന്നും നിരോധിത മരുന്നുകളും കടത്തിയ സംഘത്തെ പിടികൂടിയത്. ‘ഓപ്പറേഷൻ മൺസൂൺ തണ്ടർ’ എന്ന് പേരിട്ട ഈ ദൗത്യത്തിന്റെ ഭാഗമായി ഹൈദരാബാദ്, ഡൽഹി, കൊൽക്കത്ത, ലഖ്നൗ എന്നീ നഗരങ്ങളുൾപ്പെടെ ഇന്ത്യയിലെ നിരവധി സ്ഥലങ്ങളിൽ എൻ.സി.ബി സംഘം റെയ്ഡ് നടത്തി.

 

ശൃംഖലയുമായി ബന്ധമുള്ള ആറുപേരെ അറസ്റ്റ് ചെയ്തു. നവംബർ നാല്, നവംബർ 13 തീയതികളിലാണ് റെയ്ഡുകൾ നടന്നത്. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയും (NCB) യു.എസ്. ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷനും (DEA) ചേർന്നാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ പ്രവർത്തിച്ചിരുന്ന ഈ വൻ മയക്കുമരുന്ന് മാഫിയയുടെ ഇന്ത്യയിലെ പ്രധാന കേന്ദ്രം തകർത്തത്.

 

അമേരിക്കയിലേക്ക് മാരകമായ ഒപിയോയ്ഡുകളും സൈക്കോട്രോപിക് പദാർത്ഥങ്ങളും കടത്തിയിരുന്ന അനധികൃത ശൃംഖലയാണ് ഇതോടെ തകർന്നത്. അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ അനുസരിച്ച്, അമേരിക്കയിലുടനീളമുള്ള ഇടപാടുകാർക്ക് നിരോധിത/ നിയന്ത്രിത മരുന്നുകൾ എത്തിച്ചുനൽകുന്നതിനായി അതിർത്തികൾ കടന്നാണ് ഈ മാഫിയ പ്രവർത്തിച്ചിരുന്നത്.

 

2022 ജൂണിനും 2026 നവംബറിനും ഇടയിൽ ഏകദേശം അഞ്ച് ലക്ഷത്തോളം ഗുളികകൾ അടങ്ങിയ മൂവായിരത്തോളം പാർസലുകൾ ഈ സംഘം കൈകാര്യം ചെയ്തിട്ടുണ്ടെന്ന് ഡിജിറ്റൽ രേഖകളും തെളിവുകളും വ്യക്തമാക്കുന്നു. റെയ്ഡിൽ, യു.എസ്സിലേക്ക് അയക്കാൻ വെച്ചിരുന്ന 1,500-ലധികം ഗുളികകൾ അടങ്ങിയ ചില കൺസൈൻമെന്റുകൾ എൻ.സി.ബി കണ്ടെത്തിയിരുന്നു.

 

ഇന്റലിജൻസ് വിവരങ്ങൾ ഡി.ഇ.എയുമായി പങ്കുവെച്ചതിനെ തുടർന്ന് അവർ രണ്ട് ഷിപ്പ്മെന്റുകൾ പിടിച്ചെടുത്തു. ടെലിഗ്രാം, സ്‌കൈപ്പ്, വാട്ട്സ്ആപ്പ് തുടങ്ങിയ എൻക്രിപ്റ്റഡ് മെസേജിങ് പ്ലാറ്റ്ഫോമുകൾ വഴിയാണ് ഇന്ത്യൻ ഏജന്റുമാർ ഓർഡറുകൾ സ്വീകരിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

 

അതേസമയം അമേരിക്കയിലുള്ള വിഭാഗം യുണൈറ്റഡ് സ്റ്റേറ്റ്‌സ് പോസ്റ്റൽ സർവീസ് (USPS) ഉൾപ്പെടെയുള്ള തപാൽ, ഡെലിവറി ശൃംഖലകൾ വഴിയാണ് മരുന്നുകൾ വിതരണം ചെയ്തിരുന്നത്. ഗൂഗിൾ ഷീറ്റുകൾ (Google Sheets) ഉൾപ്പെടെയുള്ള ഡിജിറ്റൽ രേഖകൾ വഴിയാണ് പാർസലുകളുടെയും ഉപഭോക്താക്കളുടെയും വിവരങ്ങൾ ശേഖരിച്ചിരുന്നത്. 59,000-ത്തിലധികം ആളുകളുടെ വിവരങ്ങൾ അടങ്ങിയ വൻ ഡാറ്റാബേസ് അധികൃതർ കണ്ടെടുത്തിട്ടുണ്ട്.

 

ഇടപാടുകളുടെ ചരിത്രം, മുൻകാല ഷിപ്പ്മെന്റ് വിവരങ്ങൾ, ഡെലിവറി വിലാസങ്ങൾ, യു.എസ്.പി.എസ്. ട്രാക്കിങ് ഐഡികൾ, മരുന്നുകളുടെ തരം എന്നിവ ഇതിൽ ഉൾപ്പെടുന്നു. യു.എസ്സിലെ ഇടപാടുകാർക്കും ഡ്രോപ്പ് ഷിപ്പർമാർക്കുമെതിരെയുള്ള അന്വേഷണത്തിനും എൻഫോഴ്‌സ്‌മെന്റ് നടപടികൾക്കുമായി ഈ ഡാറ്റാബേസ് ഡി.ഇ.എ.ക്ക് കൈമാറി.

 

വെൻമോ (Venmo), യു.പി.ഐ. (UPI), ക്രിപ്റ്റോകറൻസി, തേർഡ് പാർട്ടി ബാങ്ക് അക്കൗണ്ടുകൾ, ഹവാല ശൃംഖലകൾ എന്നിവയുൾപ്പെടെ നിരവധി മാർഗ്ഗങ്ങളിലൂടെയാണ് ഇന്ത്യൻ ഏജന്റുമാർ പണവും കമ്മീഷനും കൈപ്പറ്റിയിരുന്നതെന്ന് സാമ്പത്തിക അന്വേഷണത്തിൽ വ്യക്തമായി. നിയമവിരുദ്ധമായ ഈ പണമിടപാടുകളുടെ യഥാർത്ഥ ഗുണഭോക്താക്കളെ കണ്ടെത്താൻ സാമ്പത്തിക സ്രോതസ്സുകൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

 

കൂടാതെ, അറസ്റ്റിലായ ഒരു പ്രതിയിൽ നിന്ന് കണ്ടെടുത്ത ഡിജിറ്റൽ ഫയലുകളും മരുന്ന് ബ്രാൻഡ് വിവരങ്ങളും ഒന്നിലധികം രാജ്യങ്ങളിൽ നിന്നുള്ള മരുന്ന് ശേഖരണത്തിലേക്കും വിരൽ ചൂണ്ടുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര തലത്തിലുള്ള വിതരണ ശൃംഖലകളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

 

മയക്കുമരുന്ന് കടത്തിനായി ഡിജിറ്റൽ സംവിധാനങ്ങളും തപാൽ ശൃംഖലകളും അന്താരാഷ്ട്ര വിതരണ ശൃംഖലകളും ദുരുപയോഗം ചെയ്യുന്ന സംഘങ്ങൾക്കെതിരെയുള്ള ശക്തമായ നടപടികളുടെ തെളിവാണ് ഈ ദൗത്യമെന്ന് എൻ.സി.ബി ഉദ്യോഗസ്ഥർ പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ ഇത്തരം ശൃംഖലകൾക്കെതിരെ കൂട്ടായ എൻഫോഴ്‌സ്‌മെന്റ് നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

  • Related Posts

    9.5 ലക്ഷത്തിന്റെ കാർ പോരാ, 13 ലക്ഷത്തിന്റേത് വേണമെന്ന് ആവശ്യം; കല്യാണപ്പന്തലിൽ വധുവിനെ ഉപേക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥൻ

    Spread the love

    Spread the loveചണ്ഡിഗഡ് ∙ സ്ത്രീധനമായി ആവശ്യപ്പെട്ട കാർ ലഭിക്കാത്തതിനെ തുടർന്ന് വരൻ വിവാഹത്തിൽ നിന്ന് പിന്മാറി. ഡൽഹി പൊലീസ് ഉദ്യോഗസ്ഥനായ കുൽദീപാണ് വിവാഹവേദിയിൽ നിന്ന് വധുവിനെയും കുടുംബത്തെയും അപമാനിച്ച് മടങ്ങിയത്. വിവാഹത്തിനായി 9.5 ലക്ഷം രൂപ വിലയുള്ള കാർ വധുവിന്റെ…

    പുലർച്ചെ 4 മണിക്ക് വാഹനത്തിന് കൈ കാണിച്ച് ‘യുവതി’; ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരെ ഇരയാക്കി പുതിയ തട്ടിപ്പ്

    Spread the love

    Spread the loveന്യൂഡൽഹി ∙ സ്ത്രീകളുടെ വസ്ത്രം ധരിച്ചെത്തി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരെ കൊള്ളയടിക്കുന്ന സംഘം ഡൽഹി പൊലീസിന്റെ പിടിയിലായി. ആളൊഴിഞ്ഞ റോഡുകളിലൂടെ ഒറ്റയ്ക്ക് വാഹനം ഓടിച്ചുവരുന്നവരെയാണ് സംഘം കെണിയൊരുക്കി പിടികൂടി കവർച്ചയ്ക്ക് ഇരയാക്കുന്നത്. സ്ത്രീ വേഷം ധരിച്ച പുരുഷനാണ് റോഡിൽനിന്നുകൊണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *