പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ പുരുഷ അധ്യാപകര്‍ വേണ്ട; തീരുമാനത്തിന് പിന്നാലെ വിവാദം

Spread the love

ബാഗ്ദാദ്: പെണ്‍കുട്ടികളെ പുരുഷ അധ്യാപകര്‍ പഠിപ്പിക്കുന്നത് വിലക്കിയ ഇറാഖിലെ സര്‍വകലാശാലാ നടപടിക്കെതിരേ വന്‍പ്രതിഷേധം. തെക്കന്‍ ഇറാഖിലെ അല്‍ ഖാദിസിയ സര്‍വകലാശാലയുടേതാണ് വിവാദതീരുമാനം.

 

സംഭവത്തില്‍ രണ്ടാഴ്ചയാ യി 400-ലേറെ വിദ്യാര്‍ഥിനികള്‍ പ്രതിഷേധിക്കുകയാണ്. കുടുംബങ്ങളുടെ പിന്തുണയോടെയാണ് തങ്ങള്‍ പഠിക്കുന്നതെന്നും പുരുഷ അധ്യാപകരെ പെട്ടെന്ന് മാറ്റിയത് പഠനത്തെയും ഗവേഷണത്തെയും ബാധിച്ചെന്നും അവര്‍ ചൂണ്ടിക്കാട്ടി.

 

പലരുടെയും ഗവേഷണ പ്രബന്ധങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത് മാറ്റപ്പെട്ട അധ്യാപകരായിരുന്നു. സ്ത്രീകളും പുരുഷന്മാരും ഇടകലരുന്നത് തടയണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥിനികളുടെ കുടുംബങ്ങള്‍ നല്‍കിയ നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. പ്രതിഷേധിച്ച വിദ്യാര്‍ഥിനികളെ സര്‍വകലാശാലാ പ്രസിഡന്റ് റാഹി അല്‍ യാസിരിയും സുരക്ഷാ ഉദ്യോഗസ്ഥരും പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് റിപ്പോര്‍ട്ടുണ്ട്.

  • Related Posts

    ഓരോ 8 മിനിറ്റിലും ഭൂമിയിലേക്ക് നിഗൂഢ സിഗ്നൽ; അന്യഗ്രഹജീവികളല്ല, പിന്നിലെ പ്രപഞ്ച രഹസ്യമെന്ത്?

    Spread the love

    Spread the loveഅയ്യായിരത്തിലധികം പ്രകാശവർഷം അകലെ നിന്ന് ഭൂമിയെ ലക്ഷ്യമിട്ട് കൃത്യമായ ഇടവേളകളിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കൂട്ടം നിഗൂഢ റേഡിയോ തരംഗങ്ങൾ ഇപ്പോൾ ശാസ്ത്രലോകത്ത് വലിയ കൗതുകമുണർത്തിയിരിക്കുകയാണ്. ഓരോ 8 മിനിറ്റ് കൂടുമ്പോഴും മുടങ്ങാതെ എത്തുന്ന ഈ സിഗ്നലുകൾ ശ്രദ്ധിക്കുമ്പോൾ, പ്രപഞ്ചത്തിന്റെ…

    സ്വർണവില വീണ്ടും മേലോട്ട്; കേരളത്തിലും തിരിച്ചുകയറ്റം, കളത്തിലിറങ്ങി ‘പുതിയൊരു വില്ലൻ’, ഇനി വിലക്കുതിപ്പിന്റെ കാലം

    Spread the love

    Spread the loveസ്വർണവില കനത്ത ഇടിവിനു തൽക്കാലം വിരാമമിട്ട് വീണ്ടും കൂടുന്നു. രാജ്യാന്തര സ്വർണവില ഔൺസിന് 3503 ഡോളറിലേക്ക് താഴ്ന്നശേഷം ഇന്നു 3629 ഡോളറിലേക്ക് കുതിച്ചുയർന്നു. 3604 ഡോളറിലാണ് ഇപ്പോൾ വ്യാപാരം. ഇതോടെ കേരളത്തിലും ഇന്നു വില വമ്പൻ തിരിച്ചുകയറ്റം നടത്തി.…

    Leave a Reply

    Your email address will not be published. Required fields are marked *