പാർക്കിൽ തലയോട്ടിയുമായി നായ; 30 മീറ്റർ അകലെ ചാക്കിൽ അസ്ഥികൂടം! ഭാര്യയെ കൊന്ന് ഒളിപ്പിച്ച ഭർത്താവ് പിടിയിൽ

Spread the love

ബെംഗളൂരു: പാർക്കിൽ മനുഷ്യന്റെ തലയോട്ടിയുമായി നടന്ന നായയെ കണ്ട നാട്ടുകാർ വിവരമറിയിച്ചതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. നവംബർ ആറിന് ബെംഗളൂരുവിലെ ഗുണ്ടാഞ്ചനേയ ക്ഷേത്ര പാർക്കിലാണ് സംഭവം. കോടിഗെഹള്ളി പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ തലയോട്ടി ലഭിച്ച സ്ഥലത്തുനിന്ന് 30 മീറ്റർ അകലെ ചാക്കിൽ പൊതിഞ്ഞ നിലയിൽ മനുഷ്യന്റെ അസ്ഥികൂടവും കണ്ടെത്തി. അസ്ഥികൂടത്തിനൊപ്പം ലഭിച്ച പൗച്ചിൽനിന്ന് യുവതിയുടെ ആധാർ, പാൻ കാർഡുകളും കണ്ടെടുത്തു. പരിശോധനയിൽ അസ്ഥികൂടം 34കാരിയായ സുജാതയുടേതാണെന്ന് സ്ഥിരീകരിച്ചു.

 

അഞ്ച് മക്കളുള്ള സുജാത ആദ്യ ഭർത്താവിന്റെ മരണശേഷം ആക്രി പെറുക്കുന്ന ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടെയാണ് 25കാരനായ ഫയാസ് പാഷയുമായി അടുപ്പത്തിലായത്. അഞ്ച് മാസം മുമ്പ് വിവാഹിതരായ ഇരുവരും പിന്നീട് നിരന്തരം വഴക്കിട്ടിരുന്നു. സുജാതയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് പാഷ സംശയിച്ചിരുന്നതായും ഇതാണ് തർക്കങ്ങൾക്ക് കാരണമായതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. രണ്ട് മാസം മുമ്പ് ഒരു രാത്രി പാർക്കിൽവെച്ച് ഇരുവരും മദ്യപിക്കുന്നതിനിടെ വീണ്ടും വഴക്കുണ്ടായി. ഇതിനിടെ പാഷ കത്തി ഉപയോഗിച്ച് സുജാതയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

 

കൊലപാതകത്തിനുശേഷം മൃതദേഹം ആക്രി പെറുക്കാൻ ഉപയോഗിക്കുന്ന ചാക്കിലാക്കി പാർക്കിലെ മാലിന്യക്കൂനയ്ക്കടിയിൽ ഒളിപ്പിച്ചുവെന്നാണ് പാഷയുടെ മൊഴി. തുടർന്ന് ഇയാൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. നവംബർ 18ന് എലഹങ്കയിലെ റൈതറ സന്തെയിൽവെച്ചാണ് പൊലീസ് പാഷയെ അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലിലാണ് കൊലപാതകത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്. പാർക്കിലെത്തിയ നായ തലയോട്ടി പുറത്തേക്ക് വലിച്ചിട്ടിരുന്നില്ലെങ്കിൽ സംഭവം പുറത്തറിയാൻ വൈകുമായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

  • Related Posts

    അമ്മയുടെ കൊലപാതകക്കേസിലെ സാക്ഷിയായ മകൾ‌ തൂങ്ങിമരിച്ച നിലയിൽ; സംഭവം പ്രതിയായ പിതാവ് ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ

    Spread the love

    Spread the loveകൊൽക്കത്ത ∙ അമ്മയുടെ കൊലപാതകക്കേസിലെ പ്രധാന സാക്ഷിയായ പെൺകുട്ടിയെ അമ്മവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അതുൽ കൃഷ്ണ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ സയാനി ശികാരിയാണ് മരിച്ചത്. കേസിലെ മുഖ്യപ്രതിയായ പെൺകുട്ടിയുടെ പിതാവ് അടുത്തിടെ ജാമ്യത്തിലിറങ്ങി കുട്ടിയെ ബന്ധപ്പെടാൻ…

    എം.എൽ.എയുടെ പി.എയുടെ ഭാര്യ തോറ്റു, പിന്നാലെ തെരുവ് വിളക്കുകള്‍ നീക്കി; രാജസ്ഥാനിൽ രാഷ്ട്രീയ പ്രതികാരമെന്ന് പരാതി

    Spread the love

    Spread the loveജയ്പൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി പരാജയപ്പെട്ടതിന് പിന്നാലെ ഗ്രാമത്തിൽ സ്ഥാപിച്ചിരുന്ന തെരുവുവിളക്കുകൾ ഉദ്യോഗസ്ഥർ അഴിച്ചുമാറ്റി. രാജസ്ഥാനിലെ ടോങ്ക് ജില്ലയിലുള്ള പീപ്ലൂ പഞ്ചായത്തിലാണ് വിവാദമായ സംഭവം അരങ്ങേറിയത്. നിവായ് ബിജെപി എം.എൽ.എ രാംസഹായ് വർമ്മയുടെ പേഴ്‌സണൽ അസിസ്റ്റന്റ് അലോക്…

    Leave a Reply

    Your email address will not be published. Required fields are marked *