ആലപ്പുഴ: പൂച്ചാക്കലിൽ 11 കിലോ കഞ്ചാവുമായി അഞ്ചുപേരെ പൊലീസ് പിടികൂടി. പൂച്ചാക്കൽ സ്വദേശിയായ ഷമീർ, അലി ജൗഹർ, സഹാഹുദ്ദീൻ, കൃഷ്ണകുമാർ, മുഹമ്മദ് അസ്ലം എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായവരിൽ ഷമീർ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണെന്ന വിവരം പുറത്തുവന്നത് ശ്രദ്ധേയമാണ്.
ഇന്നലെ രാത്രി (നവംബർ 21) പൂച്ചാക്കൽ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവർ കഞ്ചാവുമായി പിടിയിലായത്. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കഞ്ചാവ് എവിടെ നിന്നാണ് എത്തിച്ചതെന്നും പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.
അറസ്റ്റിലായ ഷമീർ കോൺഗ്രസ് നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം, ഷമീർ വർഷങ്ങൾക്ക് മുമ്പ് സിപിഎം വിട്ട് യൂത്ത് കോൺഗ്രസിൽ ചേർന്നയാളാണെന്നും സംഘടനയിൽ നിലവിൽ ഭാരവാഹിത്വമൊന്നുമില്ലെന്നുമാണ് ജില്ലയിലെ യൂത്ത് കോൺഗ്രസ് നേതാക്കളുടെ വിശദീകരണം.






