നിലമ്പൂർ ബാങ്ക് കവർച്ചക്കേസ്! അഞ്ചുപേർ കൂടി പിടിയിൽ; പ്രതികൾ റിമാൻഡിൽ

Spread the love

മലപ്പുറം: ബാങ്കിൽനിന്ന് പണം പിൻവലിച്ച് പുറത്തിറങ്ങിയ യുവാവിനെ ആക്രമിച്ച് 9.95 ലക്ഷം രൂപ കവർന്ന കേസിൽ അഞ്ചുപേർ കൂടി അറസ്റ്റിലായി. നാട്ടുകല്ല് കൊടക്കാട് സ്വദേശികളായ സനൂപ് (33), കാലടി അസൈനാർ (33), ഭീമനാട് സ്വദേശി ചക്കാലക്കുന്നൻ അനസ് (39), മണ്ണാർക്കാട് കുന്തിപ്പുഴ സ്വദേശികളായ കേലാൻതൊടി മുഹമ്മദ് റഫീഖ് (38), തവളപ്പാറ മുഹമ്മദ് മുസമ്മിൽ (26) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം പാണ്ടിക്കാട്ടുനിന്ന് പിടികൂടിയത്.

 

നവംബർ 16-ന് രാവിലെ 11.45-ഓടെയാണ് കേസിനാസ്പദമായ സംഭവം. നിലമ്പൂർ ജില്ലാ ആശുപത്രി റോഡിലെ ബാങ്ക് ഓഫ് ബറോഡയിൽനിന്ന് പണം പിൻവലിച്ച് പുറത്തിറങ്ങിയ അമരമ്പലം സൗത്ത് കിഴക്കേ പാലാമഠം സ്വദേശി കുമ്മാളി ഫിറോസിനെയാണ് സംഘം ആക്രമിച്ച് പണം തട്ടിയത്. ബാങ്കിന് പുറത്ത് കാത്തുനിന്ന പ്രതികൾ ഫിറോസിനെ ആക്രമിച്ച് പണമടങ്ങിയ പൊതി കൈക്കലാക്കിയ ശേഷം കാറിൽ രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ ഫിറോസിന്റെ കൈയ്ക്ക് പരിക്കേറ്റിരുന്നു.

 

ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം നിലമ്പൂർ ഡിവൈ.എസ്.പി കെ. റഫീക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചാണ് അന്വേഷണം ആരംഭിച്ചത്. സംഭവദിവസം രാത്രിതന്നെ സംഘത്തിലുണ്ടായിരുന്ന കൊടക്കാട് 55-ാം മൈൽ സ്വദേശി പനങ്ങാട്ടുതൊടി മുഹമ്മദ് ഷാഫി (23) അറസ്റ്റിലായിരുന്നു. ഇതോടെ മറ്റ് പ്രതികൾ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോകുകയായിരുന്നു.

 

തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങളും പ്രതികളുടെ വീടുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിർണായക വിവരം ലഭിച്ചത്. പ്രതികൾ സഞ്ചരിച്ച കാർ മേലാറ്റൂർ ഭാഗത്തുനിന്ന് പാണ്ടിക്കാട് ഭാഗത്തേക്ക് വരുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് വഴിയിൽ കാത്തുനിന്ന് വാഹനം തടയുകയായിരുന്നു. തുടർന്നാണ് അഞ്ചുപേരെയും പിടികൂടിയത്. നിലമ്പൂർ ഇൻസ്പെക്ടർ എൻ.ബി. ഷൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

  • Related Posts

    കെ.എ.എസ് നിയമന ചട്ടങ്ങൾ പരിഷ്കരിക്കുന്നു; എട്ടുവർഷം കഴിഞ്ഞാൽ ഐഎഎസിന് പരിഗണിക്കില്ല

    Spread the love

    Spread the loveതിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (കെ.എ.എസ്) നിയമന രീതിയിൽ മാറ്റങ്ങൾ വരുത്താൻ സർക്കാർ. നിലവിലെ ചട്ടങ്ങളിൽ ഭേദഗതി നിർദേശിച്ചുള്ള കരട് വിജ്ഞാപനം പുറത്തിറക്കി. രണ്ടാം ബാച്ചിലെ റാങ്ക് ലിസ്റ്റിലുള്ളവർക്ക് നിയമനത്തിന് വഴിയൊരുക്കുകയാണ് ഭേദഗതിയുടെ ലക്ഷ്യമെന്നാണ് സർക്കാരിന്റെ നിലപാട്. എന്നാൽ,…

    വമ്പൻ ഇടപാട്; ബൈജു രവീന്ദ്രന്റെ കുടുംബക്കാരുടെ ഭൂമി വാങ്ങി മീശോ സിഇഒ; മുടക്കിയത് 83.8 കോടി!

    Spread the love

    Spread the loveഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോയുടെ സഹസ്ഥാപകനും സിഇഒയുമായ വിദിത് ആത്രേ, ബൈജു രവീന്ദ്രന്റെ കുടുംബാംഗങ്ങളിൽ നിന്ന് ബെംഗളൂരുവിലെ ആഡംബര വില്ലാ പ്ലോട്ടുകൾ 83.8 കോടി രൂപയ്ക്ക് സ്വന്തമാക്കി. കിഴക്കൻ ബെംഗളൂരുവിലെ പ്രമുഖ പാർപ്പിട സമുച്ചയമായ ‘എപ്സിലോൺ റസിഡൻഷ്യൽ വില്ലാസിൽ’ അടുത്തടുത്തായി…

    Leave a Reply

    Your email address will not be published. Required fields are marked *