‘വഴിയിൽ കണ്ട കുട്ടിക്ക് ഭക്ഷണം വാങ്ങി നൽകി, പിറ്റേന്ന് തിര‍ഞ്ഞു ചെന്നപ്പോൾ കണ്ടത് ജീവനില്ലാത്ത ശരീരം’

Spread the love

ഏകദേശം അഞ്ചോ ആറോ വയസ്സ് പ്രായം, അന്നാണ് ഞാൻ അവനെ ആദ്യമായി കാണുന്നത്. നീല ഷർട്ടും കറുപ്പ് ട്രൗസറും ധരിച്ച്, മുഖത്ത് കരിവാരി തേച്ചുകൊണ്ട് തെരുവുവീഥികളിലൂടെ അലഞ്ഞു നടക്കുന്ന ബാലൻ. രണ്ട് ദിവസമായി ഞാൻ അവനെ കാണുന്നു. മെലിഞ്ഞൊട്ടിയ ശരീരം. വാരിയെല്ലുകൾ ഇളം നീല ഷർട്ടിലെ വിയർപ്പിലൂടെ പുറത്തേക്ക് തള്ളി നിൽക്കുന്നു.

 

ഇടയ്ക്കെപ്പോഴോ ബൺ വിൽപ്പനക്കാരൻ അവന് നേരെ ഇരുണ്ട നിറത്തിലുള്ള ഒരു ബൺ നീട്ടി. ആർത്തിയോടെ പത്ത് സെക്കൻഡിനുള്ളിൽ അവൻ അത് അകത്താക്കി.

 

മൂന്നാം ദിവസം ഞാൻ അവന്റെ അടുത്തെത്തി. അപ്പോൾ അവൻ എന്റെ കാലുകൾ അവന്റെ മുഖത്തേക്ക് ചേർത്തുപിടിച്ചു.

 

“ഭക്ഷണം… ഭക്ഷണം…” എന്ന് എന്നോട് അലറി.

“അവിടെ നിന്ന് അങ്ങ് മാറി നിന്നാൽ മതി,” ബൺ വിൽപ്പനക്കാരൻ എന്നോട് പറഞ്ഞു.

 

ഞാൻ അവനെ എഴുന്നേൽപ്പിച്ച് ഒരു കബാബ് കടയിൽ കൊണ്ടുപോയി. ഒരു ബീഫ് കബാബ് ഓർഡർ ചെയ്തു. “തും” വേഗത്തിൽ അത് അവൻ കഴിച്ചുതീർത്തു. അവനെ കുളിപ്പിച്ചു, വസ്ത്രവും മാറ്റിക്കൊടുത്തു. എന്നിട്ട് ഞാൻ വീട്ടിലേക്ക് മടങ്ങി.

 

അന്ന് രാത്രി എന്റെ മനസ്സിലൂടെ അവന്റെ ഓർമകൾ അങ്ങോട്ടും ഇങ്ങോട്ടും മാറിമറിഞ്ഞുകൊണ്ടിരുന്നു.

 

പിറ്റേ ദിവസം ഞാൻ അവനെ കണ്ടില്ല. ഏകദേശം മുപ്പത് മിനിറ്റ് ഞാൻ അവനെ തിരഞ്ഞുകൊണ്ടിരുന്നു. അവസാനം ഞാൻ ബൺ വിൽപ്പനക്കാരനോട് ചോദിച്ചു. അയാൾ ഒന്നും മിണ്ടിയില്ല. പിന്നീട് ഞാൻ മടങ്ങാൻ തീരുമാനിച്ചു.

 

അവസാനമായി ഒരു സ്ഥലം കൂടി ബാക്കിയുണ്ടായിരുന്നു — ആ ബൺ വിൽപ്പനക്കാരന്റെ കടയുടെ പുറകുവശം. അവിടേക്ക് ഒന്ന് തലകയറ്റി നോക്കിയപ്പോൾ ഞാൻ കണ്ടത് ഗ്രേ നിറത്തിലുള്ള ഒരു ടാർപ്പായ ഷീറ്റിൽ എന്തോ ഒന്ന് കെട്ടിവെച്ചിരുന്നതായിരുന്നു.

 

പെട്ടെന്ന് എന്റെ പുറകിൽ ആരോ സ്പർശിക്കുന്നതുപോലെ തോന്നി…

 

ഞാൻ ആ ഉറക്കത്തിൽ നിന്ന് ഉണർന്നു.

  • Related Posts

    ബാത്ത്റൂമിലെ ഈയൊരു ശീലം ഹൃദയാഘാതത്തിന് കാരണമാകാം; നിസാരമാക്കല്ലേ

    Spread the love

    Spread the loveഇന്ത്യയിലെ മരണകാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഹൃദയാഘാതം. കൊറോണറി ധമനികളിൽ രക്തം കട്ടപിടിച്ച് ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം പെട്ടെന്ന് തടസപ്പെടുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ആവശ്യത്തിന് ഓക്സിജൻ ലഭിക്കാത്തത് ഹൃദയപേശികൾക്ക് കേടുപാടുകൾ സംഭവിക്കാൻ കാരണമാകുന്നു. ഇത് എപ്പോൾ വേണമെങ്കിലും, എവിടെ വെച്ചും സംഭവിക്കാം;…

    അറബിക്കടലിൽ പുതിയ ഇനം ഈൽ മത്സ്യം; കണ്ടെത്തിയത് 300 മീറ്റർ ആഴക്കടലിൽ

    Spread the love

    Spread the loveകൊച്ചി ∙ അറബിക്കടലിൽ പുതിയ ഇനം ഈൽ മത്സ്യത്തെ കണ്ടെത്തി. പുതിയ മീൻ ഇനി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപന (സിഎംഎഫ്ആർഐ)ത്തിന്റെ പേരിൽ അറിയപ്പെടും. സിഎംഎഫ്ആർഐ ഗവേഷകർ കൊല്ലം തീരത്തുനിന്ന് ഏകദേശം 300 മീറ്റർ ആഴക്കടലിലാണ് മീനിനെ കണ്ടെത്തിയത്.…

    Leave a Reply

    Your email address will not be published. Required fields are marked *