16കാരിയെ കാറിൽ കയറ്റി ലഹരി നൽകി പീഡിപ്പി‌ച്ചു; ശേഷം വഴിയിൽ ഉപേക്ഷിച്ചു

Spread the love

ചെന്നൈ∙ തിരുച്ചി ഗാന്ധി മാർക്കറ്റ് പ്രദേശത്ത് 16കാരിയെ കാറിൽ കയറ്റിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി. സംഭവത്തിൽ ശിവഗംഗ സ്വദേശിയായ മാരി സെൽവ പിടിയിലായി. മറ്റുപ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്.

 

വൈകിട്ട് അഞ്ച് മണിയോടെ സഹോദരനെ കാണാനായി പോയതായിരുന്നു പെൺകുട്ടി. ഇവിടെ പ്രതിയും കൂട്ടുകാരും ഉണ്ടായിരുന്നു. ഇവർ പെൺകുട്ടിയെ കാറിൽ കയറ്റി. ശേഷം ജ്യൂസിൽ ലഹരിമരുന്ന് കലക്കി പെൺകുട്ടിക്ക് നൽകി. മയങ്ങിയ പെൺകുട്ടിയെ ബലാത്സം ചെയ്ത് വഴിയിൽ ഉപേക്ഷിച്ചെന്നാണ് കേസ്.

 

വൈകിട്ട് ആറുമണിയോടെ പ്രദേശവാസികളാണ് കുട്ടിയെ കണ്ടെത്തിയത്. ഇവർ ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. നിലവിൽ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ഉപദ്രവിച്ചവരിൽ ഒന്നിലധികം ആളുകളുണ്ടായിരുന്നെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

 

പ്രതിയെ നാട്ടുകാർ‌ പിടികൂടി പൊലീസിൽ ഏൽ‌പ്പിക്കുകയായിരുന്നു. നാട്ടുകാരുടെ മർ‌ദനത്തിൽ ഇയാൾക്ക് പരുക്കേറ്റിട്ടുണ്ട്. നിലവിൽ ഇയാളും ആശുപത്രിയിൽ ചികിത്സയിലാണ്.

  • Related Posts

    ഭാര്യയ്ക്ക് ബർ‍ത്ത്ഡേ സർപ്രൈസ് നൽകാനെത്തിയ യുവാവ് മരിച്ച നിലയിൽ; കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി?

    Spread the love

    Spread the loveഭുവനേശ്വർ ∙ ഒഡീഷയിലെ ബാലസോർ ജില്ലയിൽ ഭാര്യയുടെ ജന്മദിനം ആഘോഷിക്കാൻ വീട്ടിലേക്ക് എത്തിയ എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി. ജഗത്സിംഗ്പുർ നിവാസിയായ രശ്മിരഞ്ജൻ സേഥിയെയാണ് (34) ഭാര്യ താമസിച്ചിരുന്ന വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാമുകന്റെ സഹായത്തോടെ…

    ഭാര്യയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി, ഭര്‍ത്താവ് പിടിയില്‍

    Spread the love

    Spread the loveകാസര്‍കോട്: ഭര്‍ത്താവ് ഭാര്യയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വടകര മുക്കിലാണ് സംഭവം. വടകരമുക്കില്‍ വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന യുപി സ്വദേശികളായ ഛമ(27)നെയാണ് ഭാര്‍ത്താവ് സുനില്‍ കഴുത്തില്‍ കയര്‍മുറുക്കി കൊലപ്പെടുത്തിയത്. ശനിയാഴ്ച അര്‍ധരാത്രിയാണ് സംഭവം.…

    Leave a Reply

    Your email address will not be published. Required fields are marked *