ഗോത്ര യുവതക്ക് സൗജന്യ ഡ്രൈവിംഗ് പരിശീലനം; ലൈസന്‍സ് വിതരണം ബുധനാഴ്ച്ച

Spread the love

കല്‍പ്പറ്റ: ജില്ലയിലെ ഗോത്ര മേഖലയിലുള്ള യുവതീ-യുവാക്കള്‍ക്ക് ജനമൈത്രി പോലീസിന്റെ ട്രൈബല്‍ ജനമൈത്രി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സൗജന്യ ഡ്രൈവിംഗ് പരിശീലനം വിജയകരമായി പൂര്‍ത്തീകരിച്ചുള്ളവര്‍ക്കുള്ള ലൈസന്‍സ് വിതരണം ബുധനാഴ്ച്ച. വിതരണോദ്ഘാടനം ജി്ല്ലാ പോലീസ് മേധാവി അരുണ്‍ കെ. പവിത്രന്‍ ഐ.പി.എസ് നിര്‍വഹിക്കും. ഉച്ചക്ക് രണ്ടിന് കല്‍പ്പറ്റ ഗവ. റസ്റ്റ് ഹൗസില്‍ നടക്കുന്ന പരിപാടിയില്‍ ആര്‍.ടി.ഒ പി. സുമേഷ്, ജില്ലാ അഡി. എസ്.പി കെ.എസ്. ഷാജി തുടങ്ങിയവര്‍ പങ്കെടുക്കും. റോഡ് സുരക്ഷയും തൊഴില്‍ അവസരങ്ങളും ലക്ഷ്യമിട്ട് ബോധവല്‍ക്കരണ ക്ലാസുകളും പ്രായോഗിക പരിശീലനവും ഉള്‍പ്പെടുത്തി പോലീസിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണിത്്. ജില്ലയിലെ എല്ലാ സ്റ്റേഷന്‍ പരിധികളില്‍ നിന്നും പോലീസ് തിരഞ്ഞെടുത്ത 104 ഗോത്ര യുവതീ-യുവാക്കള്‍ക്കായാണ് പരിശീലനം നല്‍കി ലൈസന്‍സ് എടുത്തു നല്‍കുന്നത്. ന്യൂ ഓസ്‌കാര്‍ ഡ്രൈവിങ് സ്‌കൂളുമായി സഹകരിച്ചു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ഗോത്ര വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും പരിപാടിയുടെ ഭാഗമായി നടക്കും.

  • Related Posts

    ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

    Spread the love

    Spread the loveകല്‍പ്പറ്റ: അനധികൃതമായി വീട്ടില്‍ മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍. ബത്തേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അബ്കാരി കേസില്‍ 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തത്. ആന്റോ അഗസ്റ്റിനെ മാനന്തവാടി ജില്ലാ…

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    Leave a Reply

    Your email address will not be published. Required fields are marked *