മൊബൈല്‍ഷോപ്പില്‍ മോഷണം; ഫോണും സ്മാര്‍ട്ട് വാച്ചും പണവും കവര്‍ന്ന ഇതര സംസ്ഥാനക്കാരന്‍ പിടിയില്‍

Spread the love

കമ്പളക്കാട്: മൊബൈല്‍ഷോപ്പില്‍ രാത്രി ഓട് പൊളിച്ച് അകത്തുകയറി ഫോണും സ്മാര്‍ട്ട് വാച്ചും പണവും കവര്‍ന്ന ഇതര സംസ്ഥാനക്കാരന്‍ പിടിയില്‍. ത്ധാര്‍ഘണ്ട്, ബദല്‍പൂര്‍ സ്വദേശി മെഹബൂബ അന്‍സാരി(25)യെയാണ് കമ്പളക്കാട് പോലീസ് പിടികൂടിയത്. കമ്പളക്കാട് ടൗണിലുള്ള 4ജി വേള്‍ഡിലാണ് ഫെബ്രുവരി ഒന്നിന് രാത്രിയില്‍ മോഷണം നടന്നത്. കടയുടെ ഓടും സീലിങും പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് 20,000 രൂപ വില വരുന്ന മൊബൈല്‍ ഫോണും, 2500 രൂപയുടെ സ്മാര്‍ട്ട് വാച്ചും, 80000 രൂപയും കവര്‍ന്നു. പരാതി ലഭിച്ചയുടന്‍ കേസെടുത്ത പോലീസ് സംഭവസ്ഥലത്തെത്തി ശാസ്ത്രീയ പരിശോധന നടത്തുകയും പ്രാഥമിക തെളിവ് ശേഖരണം നടത്തുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

 

ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ അനിൽ കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ കെ എസ് ജിഷ്ണു, സീനിയർ സിവിൽ പോലീസ് ഓഫീസർ മനോജ്,സിവിൽ പോലീസ് ഓഫീസർമാരായ ആദർശ്, സിറാജുദ്ദീൻ, ശിഹാബ്, നിഷാദ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടി കൂടിയത്.

  • Related Posts

    ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

    Spread the love

    Spread the loveകല്‍പ്പറ്റ: അനധികൃതമായി വീട്ടില്‍ മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍. ബത്തേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അബ്കാരി കേസില്‍ 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തത്. ആന്റോ അഗസ്റ്റിനെ മാനന്തവാടി ജില്ലാ…

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    Leave a Reply

    Your email address will not be published. Required fields are marked *