വയനാട്ടിൽ മിഷൻ ക്ലീൻ കേരള; 7 ഇടങ്ങളിൽ ഷവർമ വിൽപന തടഞ്ഞു

Spread the love

 

 

കൽപ്പറ്റ: ജില്ലയിൽ ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ‘മിഷൻ ക്ലീൻ കേരള’ പരിശോധനകൾ കർശനമാക്കി. ആരോഗ്യ മന്ത്രിയുടെയും ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെയും പ്രത്യേക നിർദ്ദേശപ്രകാരമാണ് നടപടി. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കൂൾബാറുകൾ, ജ്യൂസ് സ്റ്റാളുകൾ എന്നിവയിലൂടെയുള്ള രോഗവ്യാപന സാധ്യത തടയുകയാണ് ലക്ഷ്യം. മേയ് 28 മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 257 കേന്ദ്രങ്ങളിൽ പരിശോധന പൂർത്തിയാക്കി. ഇതിൽ ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയ 34 സ്ഥാപനങ്ങൾക്ക് പിഴയീടാക്കുന്നതിനായി നോട്ടീസ് നൽകിയതായി വയനാട് ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നു. ചെറിയ രീതിയിലുള്ള ന്യൂനതകൾ കണ്ടെത്തിയ എട്ട് സ്ഥാപനങ്ങൾക്ക് പോരായ്മകൾ പരിഹരിക്കാൻ നിർദ്ദേശം നൽകി. കൂടുതൽ പരിശോധനകൾക്കായി 37 ഭക്ഷണ സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും സർക്കാർ ഉത്തരവുകളും പാലിക്കാതെ പ്രവർത്തിച്ചിരുന്ന ഏഴ് സ്ഥാപനങ്ങളിലെ ഷവർമ നിർമ്മാണവും വിൽപനയും അടിയന്തരമായി നിർത്തിവെക്കാൻ വയനാട് അസിസ്റ്റന്റ് കമ്മീഷണർ ഉത്തരവിട്ടു. പൊതുജനാരോഗ്യം മുൻനിർത്തി ജില്ലയിലുടനീളം പരിശോധനകൾ വരും ദിവസങ്ങളിലും ഊർജിതമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.

  • Related Posts

    ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

    Spread the love

    Spread the loveകല്‍പ്പറ്റ: അനധികൃതമായി വീട്ടില്‍ മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍. ബത്തേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അബ്കാരി കേസില്‍ 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തത്. ആന്റോ അഗസ്റ്റിനെ മാനന്തവാടി ജില്ലാ…

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    Leave a Reply

    Your email address will not be published. Required fields are marked *