നേന്ത്രവാഴക്കുലകള്‍ മോഷ്ടിച്ച സംഭവത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന യുവാവ് പിടിയില്‍

Spread the love

മാനന്തവാടി: നേന്ത്രവാഴക്കുലകള്‍ മോഷ്ടിച്ച സംഭവത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന യുവാവ് പിടിയില്‍. ദ്വാരക, പുലിക്കാട്, വെങ്ങിലോട്ട് ഉന്നതി, റെജിക്കുട്ടനെ(34)യാണ് മാനന്തവാടി പോലീസ് കല്‍പ്പറ്റയില്‍ നിന്ന് പിടികൂടിയത്. ഇയാള്‍ മാനന്തവാടി, പനമരം സ്‌റ്റേഷനുകളിലായി കൊലപാതക ശ്രമമടക്കം നിരവധി കേസുകളില്‍ ്രപതിയാണ്. ഇയാളെ റിമാന്‍ഡ് ചെയ്തു.

22.05.2026 തീയതി രാവിലെ പുലിക്കാട് എന്ന സ്ഥലത്ത് പാട്ടത്തിന് കൃഷി നടത്തിയിരുന്ന സ്ഥലത്തെ 7500 രൂപ വില വരുന്ന 14 നേന്ത്രവാഴ കുലകളാണ് മൂന്നംഗ സംഘം മോഷ്ടിച്ചത്. മറ്റു പ്രതികളായ സോമന്‍, അനൂപ് എന്നിവരെ പോലീസ് മുമ്പ് പിടികൂടിയിരുന്നു. എസ്.എച്ച്.ഒ പി. റഫീഖ്, എസ്.ഐ കെ.കെ. സോബിന്‍, എ.എസ്.ഐ റോയ്‌സണ്‍ ജോസഫ്, എസ്.സി.പി.ഒ റോബിന്‍ ജോര്‍ജ്, സി.പി.ഒമാരായ മുഹമ്മദ്് നിസാര്‍, കെ. പ്രജീഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

  • Related Posts

    ഷിഗല്ല പ്രതിരോധ മുൻകരുതൽ യോഗം നടത്തി  

    Spread the love

    Spread the love    പടിഞ്ഞാറത്തറ :ബത്തേരി താലൂക്കിൽ ഷിഗല്ല രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രത്യേക യോഗം സംഘടിപ്പിച്ചു. രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡ്രൈ ഡേ, ക്ലീൻ ഡ്രൈവ്, ബോധവൽക്കരണക്ലാസുകൾ,കിണറുകളിൽ…

    മണ്‍സൂണ്‍ എത്തിയതോടെ കാരാപ്പുഴ ഡാമില്‍ മീനുകളുടെ ലഭ്യത വര്‍ധിച്ചു

    Spread the love

    Spread the love    മണ്‍സൂണ്‍ എത്തിയതോടെ കാരാപ്പുഴ ഡാമില്‍ മീനുകളുടെ ലഭ്യത വര്‍ധിച്ചു. രാവിലെ തന്നെ നെല്ലാറച്ചാലിലെ വില്‍പന സ്‌റ്റാളില്‍ നാടിന്റെ തനത്‌ മീന്‍ വാങ്ങാനെത്തുന്നവരുടെ വരിയും നീളവും വര്‍ധിച്ചു തുടങ്ങി.   ഒരു കിലോ മുതല്‍ 27 കിലോ…

    Leave a Reply

    Your email address will not be published. Required fields are marked *