സപ്ലൈക്കോയുടെ നെല്ല് സംഭരണം വൈകുന്നതില്‍ കര്‍ഷകര്‍ക്ക് ആശങ്ക

Spread the love

 

 

മാനന്തവാടി: താന്നിക്കല്‍ വേമം പാടശേഖരത്തില്‍ സപ്ലൈക്കോയുടെ നെല്ല് സംഭരണം വൈകുന്നതില്‍ കർഷകർക്ക് ആശങ്ക. സംഭരണവുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ കൃഷിവകുപ്പ് സമയബന്ധിതമായി നടപ്പാക്കുന്നില്ലെന്നാണ് ആരോപണം.

 

ഒരു മാസം മുന്പാണ് പുഞ്ച കൃഷിയുടെ കൊയ്ത്ത് കഴിഞ്ഞത്. നാളിതുവരെയായിട്ടും നെല്ല് സംഭരിക്കാൻ നടപടിയില്ലെന്നാണ് കർഷകരുടെ പരാതി. 180 ഏക്കറോളം വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന പാടശേഖരം വടക്കേ വയനാടിന്റെ പ്രധാന നെല്ലറകളിലൊന്നാണ്. വർഷങ്ങളായി പ്രദേശത്തെ കർഷകരുടെ പക്കല്‍ നിന്നും സപ്ലൈക്കോ നെല്ല് സംഭരിക്കുന്നുണ്ട്.

 

പലയിടങ്ങളിലും നെല്‍കൃഷി നഷ്ടത്തിലാകുന്പോള്‍ സപ്ലൈകോ വഴിയുള്ള നെല്ല് സംഭരണമാണ് കൃഷി തുടരാൻ കർഷകരെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇത്തവണ കൊയ്തെടുത്ത നെല്ല് വിവിധ സ്ഥലങ്ങളില്‍ ചാക്കുകളില്‍ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്.

 

നെല്ല് സംഭരണം വൈകുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ അറിയിക്കുന്പോള്‍ വിവിധ നടപടിക്രമങ്ങളുടെ പേര് പറഞ്ഞ് സംഭരണം വൈകിപ്പിക്കുന്നതായി പരാതിയുണ്ട്. വിവിധ ഭാഗങ്ങളില്‍ പ്ലാസ്റ്റിക് ഷീറ്റുകളിട്ട് മൂടിയ നിലയിലാണ് നെല്‍ച്ചാക്കുകള്‍. മഴ കാരണം ഈർപ്പം തട്ടി നെല്ല് മുളച്ച്‌ നശിച്ചുപോകുമെന്ന ആശങ്കയിലാണവർ. ഉടൻ നെല്ല് സംഭരിച്ച്‌ ആശങ്കയകറ്റണമെന്നാണ് കർഷകരുടെ ആവശ്യം.

  • Related Posts

    ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

    Spread the love

    Spread the loveകല്‍പ്പറ്റ: അനധികൃതമായി വീട്ടില്‍ മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍. ബത്തേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അബ്കാരി കേസില്‍ 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തത്. ആന്റോ അഗസ്റ്റിനെ മാനന്തവാടി ജില്ലാ…

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    Leave a Reply

    Your email address will not be published. Required fields are marked *