ബസിൽ കയറുന്നതിനിടെ കായിക താരത്തിൻ്റെ ഫോൺ മോഷ്‌ടിച്ചു

Spread the love

 

കൽപ്പറ്റ: ബസ് യാത്രക്കിടെ കായിക താരത്തിൻ്റെ മൊബൈൽ മോഷണം പോയി. വയനാട് കാട്ടിക്കുളം സ്വദേശിയും കോതമംഗലം മാർ ബസേലിയോസ് ഹയർസെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയും സംസ്ഥാന കായിക താരവുമായ കെ എ മുഹമ്മദ് സിനാൻ്റെ ഫോണാണ് മോഷ്ടിക്കപ്പെട്ടത്. കൂടെ യാത്ര ചെയ്ത സുഹൃത്തിൻ്റെ പാൻ്റ്സിൻ്റെ പോക്കറ്റിൽ നിന്നാണ് മധ്യവയസ്കനായ ഒരാൾ ഫോൺ മോഷ്‌ടിച്ചത് സുഹൃത്ത് ഹെഡ് സെറ്റ് ഉപയോഗിച്ച് പാട്ട് കേൾക്കുകയായിരുന്നു.

 

കോഴിക്കോട് നിന്ന് മാനന്തവാടിയ്ക്കുള്ള യാത്രക്കായി കോഴിക്കോട് കെ.എസ് ആർ ടി സി . ബസ് സ്റ്റാൻഡിൽ നിന്ന് ബസിൽ പിന്നിലെ വാതിലിലൂടെ കയറാൻ ശ്രമിക്കുന്നതിനിടെ ഫോൺ മോഷ്‌ടിച്ച് മോഷ്ടാവ് കടന്നു കളയുകയായിരുന്നു. വൈകുന്നേരമായതിനാൽ ബസിൽ നല്ല തിരക്കായിരുന്നു. ഫോൺ മോഷ്‌ടിക്കപ്പെട്ടു എന്ന് മനസ്സിലായ സിനാനും സുഹൃത്തും മോഷ്ടാവിൻ്റെ പിന്നാലെ ഓടിയെങ്കിലും കിട്ടിയില്ല.

 

22,000 രൂപ വിലയുള്ള വിവോ വൈ 31 സീരിസിൽപ്പെട്ട 5 ജി പ്രോ ആണ് മോഷ്‌ടിക്കപ്പെട്ട ഫോൺ. വിവിധ കായിക മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചപ്പോൾ കിട്ടിയ ക്യാഷ് പ്രൈസുകൾ സ്വരൂപിച്ച് രണ്ട് മാസം മുമ്പാണ് സിനാൻ പുതിയ ഫോൺ വാങ്ങിയത്.

 

നാല് ദിവസത്തെ അവധിക്ക് കോതമംഗലത്തെ സ്പോർട്സ് സ്‌കൂളിൽ നിന്ന് വയനാട്ടിലെ വീട്ടിലേക്ക് വരുമ്പോഴാണ് ഫോൺ മോഷ്‌ടിക്കപ്പെട്ടത്.

 

മുഹമ്മദ് സിനാൻ കൽപ്പറ്റ സൈബർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. വിവരം ലഭിക്കുന്നവർ കൽപ്പറ്റ സൈബർ പോലീസിലോ 70 25 04 17 29 എന്ന നമ്പറിലോ അറിയിക്കണം.

  • Related Posts

    ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

    Spread the love

    Spread the loveകല്‍പ്പറ്റ: അനധികൃതമായി വീട്ടില്‍ മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍. ബത്തേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അബ്കാരി കേസില്‍ 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തത്. ആന്റോ അഗസ്റ്റിനെ മാനന്തവാടി ജില്ലാ…

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    Leave a Reply

    Your email address will not be published. Required fields are marked *