ആശുപത്രിയിൽ 24 മണിക്കൂറിനിടെ 11 ഹൃദ്രോഗികൾ മരിച്ചു; ഐസിയുവിൽ ഡോക്ടർമാരില്ലെന്ന് ആരോപണം

Spread the love

ബെംഗളൂരു ∙ മൈസൂരുവിലെ ജയദേവ ഹൃദ്രോഗാശുപത്രിയിൽ 24 മണിക്കൂറിനിടെ 11 രോഗികൾ മരിച്ചു. ചൊവ്വാ രാവിലെ 8 മുതൽ ബുധൻ രാവിലെ 8 മണി വരെയാണ് മരണങ്ങളുണ്ടായത്. ഐസിയുവിൽ ഡോക്ടർമാർ ഇല്ലായിരുന്നുവെന്ന് മരിച്ചവരുടെ ബന്ധുക്കൾ ആരോപിച്ചതോടെ ആശുപത്രി അധികൃതർക്കെതിരെ വൻ പ്രതിഷേധമുണ്ടായി. ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികളും അവരുടെ ബന്ധുക്കളും പരിഭ്രാന്തിയിലാണ്.

 

ഇവിടെ പ്രതിദിനം ശരാശരി 6 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യാറുള്ളതെന്ന് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.എസ്. സദാനന്ദ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യാന്തര തലത്തിലുള്ള മരണനിരക്കാണിത്. എന്നാൽ, കഴിഞ്ഞ ദിവസമുണ്ടായ മരണങ്ങൾ അസാധാരണവും നിർഭാഗ്യകരവുമാണ്. തീർത്തും ഗുരുതരാവസ്ഥയിലായ രോഗികളാണ് മരിച്ചത്.

 

ജയദേവ സൂപ്പർ സ്പെഷൽറ്റി ആശുപത്രിയായതിനാൽ, അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കാറുള്ളത്. രോഗിയുടെ യഥാർഥ അവസ്ഥ ബന്ധുക്കളെ കൃത്യമായി ബോധ്യപ്പെടുത്താറുണ്ട്. ലഭ്യമായതിൽ വച്ച് ഏറ്റവും മികച്ച ചികിത്സയാണ് അവർക്ക് ഉറപ്പുനൽകുന്നത്. മരിച്ച 11 പേരിൽ ചിലർ 70 വയസ്സിനു മുകളിൽ പ്രായമുള്ളവരായിരുന്നു. മുൻപ് ആരോഗ്യപ്രശ്നങ്ങളില്ലാതിരുന്ന ഒരാൾ പോലും കഴിഞ്ഞ ദിവസം മരിച്ചിട്ടില്ല. ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും എപ്പോഴും അതീവ ജാഗ്രതയിലാണ്. 2-3 മിനിറ്റുകൾക്കുള്ളിൽ ഓരോ രോഗിക്കും പരിചരണം ഉറപ്പാക്കുന്നുണ്ട്. എന്നാൽ, ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ കൂടുതൽ ജൂനിയർ ഡോക്ടർമാരുടെ സേവനം ആവശ്യമാണെന്നും ഡോ. സദാനന്ദ പറഞ്ഞു.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *