സ്വകാര്യ സന്ദേശങ്ങൾ റെക്കോഡ് ചെയ്തു, സിയയെ കാമുകൻ ഭീഷണിപ്പെടുത്തി; കേതന്റെ കൊലപാതകത്തിന് കാരണം വിഗ്?

Spread the love

പുണെ∙ യുവ വ്യവസായി കേതൻ അഗർവാളിനെ പ്രതിശ്രുത വധുവും കാമുകനും ചേർന്ന് കൊക്കയിലേക്ക് തള്ളിയിട്ടുകൊന്ന കേസിൽ ദുരൂഹത തുടരുന്നു. കേതനെ കൊലപ്പെടുത്താൻ പ്രതിശ്രുത വധു സിയ ഗോയലിനെ അവരുടെ കാമുകൻ ചേതൻ ചൗധരി നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന സംശയത്തിലാണ് അന്വേഷണ സംഘം. സിയയുമായുള്ള ഫോൺ സംഭാഷണങ്ങളും സ്വകാര്യ സന്ദേശങ്ങളും ചേതൻ റെക്കോഡ് ചെയ്തിരുന്നെന്നും കേതനെ കൊലപ്പെടുത്തിയില്ലെങ്കിൽ ഇവ കേതന്റെയും സിയയുടെയും വീട്ടുകാരെയും കാണിക്കുമെന്നും ചേതൻ ഭീഷണിപ്പെടുത്തിയിരുന്നെന്നാണ് വിവരം.

 

സിയയുമായി ഒളിച്ചോടാനായിരുന്നു ചേതൻ ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും പിന്നീട് കേതനെ കൊലപ്പെടുത്താമെന്ന തീരുമാനത്തിലെത്തുകയായിരുന്നു. അതിസമ്പന്നരായ കേതന്റെ കുടുംബത്തിൽനിന്ന് സിയ മുഖാന്തിരം നേട്ടങ്ങളുണ്ടാക്കാമെന്നും ചേതൻ കണക്കൂകൂട്ടിയിരുന്നതായി ഉദ്യോഗസ്ഥർ പറയുന്നു. കേതനിൽനിന്ന് സിയ പണം വാങ്ങിയിരുന്നോയെന്ന് അറിയാൻ ഇവരുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കുന്നുണ്ട്.

 

∙ കാരണം വിഗ്?

 

കേസ് അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കേതന്റെ പിതാവ് വിശാൽ അഗർവാൾ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ കണ്ടു. പ്രതികൾക്ക് വധശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി വിശാൽ അഗർവാൾ പറഞ്ഞു.

അതേസമയം, വിഗ് ഉപയോഗിച്ചിരുന്ന കാരണം കേതനെ സിയയ്ക്ക് ഇഷ്ടമുണ്ടായിരുന്നില്ലെന്നും പൊലീസ് വൃത്തങ്ങൾ നേരത്തെ പിടിഐയോടു പറഞ്ഞിരുന്നു. എന്നാൽ കേതൻ വിഗ് ധരിക്കുന്ന വിവരം സിയയെയും കുടുംബത്തെയും നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടെന്നും ഈ കാരണം കൊണ്ട് ഒരാളെ കൊല്ലാനാകുമോയെന്നും വിശാൽ പ്രതികരിച്ചു. തനിക്കറിയാവുന്നിടത്തോളം സിയയാണ് ലോഹഗഡിലെ ട്രക്കിങ്ങിനായി കേതനെ നിർബന്ധിച്ച് കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *