അള്ള് എറിഞ്ഞ് കാർ പഞ്ചറാക്കി ആക്രമണം, വിവാഹസംഘത്തിന്റെ കാർ ത‍ടഞ്ഞ് വൻ കവർച്ച; 24 ലക്ഷം രൂപയുടെ സ്വർണം മോഷ്ടിച്ചു

Spread the love

ബെംഗളൂരു∙ നഗരത്തെ ഞെട്ടിച്ച എടിഎം കവർച്ചക്കു പിന്നാലെ കർണാടകയിൽ വീണ്ടും വൻ കവർച്ച. കർണാടക ബിദറിലാണ് കാർ യാത്രക്കാരെ ഭീഷണിപ്പെടുത്തി 24 ലക്ഷം രൂപയുടെ സ്വർണം മോഷ്ടിച്ചത്. ബുധനാഴ്ച പുലർച്ചെ ഹൈദരാബാദ് – മുംബൈ ദേശീയപാത 65ൽ ആയിരുന്നു മോഷണം. ഓടിക്കൊണ്ടിരുന്ന കാർ പഞ്ചറാക്കിയ ശേഷമായിരുന്നു മോഷ്ടാക്കൾ കവർച്ച നടത്തിയത്. 24 ലക്ഷം രൂപയുടെ സ്വർണത്തിന് പുറമെ 1.60 ലക്ഷം രൂപയും കാറിൽ നിന്ന് സംഘം മോഷ്ടിച്ചു.

 

മഹാരാഷ്ട്രയിലെ യെത്ഗാവിൽനിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. വിവാഹസത്കാരത്തിന് പങ്കെടുക്കാനാണ് സംഘം യാത്ര പുറപ്പെട്ടത്. പുലർച്ചെ 5 മണിയോടെ കാർ വളഞ്ഞ എട്ടംഗ സംഘം അള്ള് എറിഞ്ഞ ശേഷം കാർ പഞ്ചറാക്കുകയായിരുന്നു. തുടർന്ന് മാരകായുധങ്ങളുമായി എത്തി ആക്രമിച്ചു. സംഭവത്തിൽ ബസവകല്യാൺ നഗർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  • Related Posts

    സഹായം തേടിയെത്തിയ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; പോലിസുകാര്‍ക്ക് 20 വര്‍ഷം തടവ്

    Spread the love

    Spread the loveലഖ്‌നോ: സഹായം തേടിയെത്തിയ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ വിരമിച്ച സിഐയ്ക്കും ഇന്‍സ്‌പെക്ടര്‍ക്കും 20 വര്‍ഷം കഠിന തടവ്. പതിനൊന്ന് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഇന്ന് 45 വയസ്സുള്ള അതിജീവിതയ്ക്ക് നീതി ലഭിക്കുന്നത്. റിട്ട. സിഐ ബ്രിജ്‌മോഹന്‍ യാദവ്, വേദ്പാല്‍…

    യുവാവുമൊത്തുള്ള സ്വകാര്യ പ്രണയ ദൃശ്യങ്ങൾ ലീക്ക് ആയി; ഹാക്ക് ചെയ്തതെന്ന് നടി; 49കാരിയായ സുരേഖ വാണിക്കെതിരെ വിമർശനം

    Spread the love

    Spread the loveനടി സുരേഖ വാണിയുടെ സ്വകാര്യ ദൃശ്യങ്ങളുടെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പുറത്തായി. യുവാവുമൊത്തുള്ള നടിയുടെ സ്വകാര്യ പ്രണയ ദൃശ്യങ്ങൾ സ്വന്തം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പുറത്തായത്. എന്നാൽ ഉടൻ തന്നെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നിന്നും ഈ വിഡിയോ നീക്കം ചെയ്യുകയും…

    Leave a Reply

    Your email address will not be published. Required fields are marked *