കളിക്കാൻ പോയ 11 വയസ്സുകാരിയെ ബലമായി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; റിട്ട. എസ്ഐ അറസ്റ്റിൽ

Spread the love

കണ്ണൂർ ∙ കളിക്കാൻ പോയ 11 വയസ്സുകാരിയെ വീട്ടിലേക്ക് ബലമായി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ വിരമിച്ച പൊലീസ് എസ്ഐ അറസ്റ്റിൽ. പരിയാരം കാപ്പുങ്ങൽ സ്വദേശി ഇ.വി. ഗോപിനാഥനെ (62) ആണ് പരിയാരം പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം.

 

മഴകാരണം ഇന്നലെ സ്കൂൾ അവധിയായതിനാൽ കളിക്കാൻ പോയതായിരുന്നു പെൺകുട്ടി. ഈ സമയത്ത് സ്ഥലത്തെത്തിയ മദ്യലഹരിയിലായിരുന്ന ഗോപിനാഥൻ കുട്ടിയെ ബലമായി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് ഗോപിനാഥന്റെ വീട്ടിൽ നിന്നും കണ്ടെത്തിയത്.

 

ഇതിനിടെ ഗോപിനാഥന്റെ വീടിനു സമീപത്ത് ആൾക്കൂട്ടം നിറഞ്ഞു. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. തുടർന്ന് ഗോപിനാഥനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഭയം കാരണം ആദ്യം ഒന്നും പറയാതിരുന്ന പെൺകുട്ടി പീഡിപ്പിക്കപ്പെട്ട കാര്യം പിന്നീടാണ് പറഞ്ഞത്. ഇതോടെ പോക്സോ നിയമപ്രകാരം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

  • Related Posts

    ഒരാള്‍ക്ക് എത്ര ലിറ്റര്‍ വരെ മദ്യം കൈവശം വയ്ക്കാം? ലംഘിച്ചാല്‍ ശിക്ഷയെന്ത്?

    Spread the love

    Spread the loveകേരള അബ്കാരി നിയമപ്രകാരം ഒരാള്‍ക്ക് വീടുകളിലോ കൈവശമോ വയ്ക്കാവുന്ന മദ്യത്തിന്റെ അളവിന് വ്യക്തമായ പരിധിയുണ്ട്. അനുവദനീയമായ അളവില്‍ കൂടുതല്‍ മദ്യം കൈവശം വയ്ക്കുന്നത് ജാമ്യമില്ലാത്ത കുറ്റമാണ്. ലൈസന്‍സില്ലാതെ ഒരാള്‍ക്ക് വ്യക്തിഗത ആവശ്യത്തിനായി കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ പരിധി എക്‌സൈസ്…

    ജയില്‍ മെനുവില്‍ നിന്ന് മട്ടനും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭം

    Spread the love

    Spread the loveതിരുവനന്തപുരം: തടവുകാര്‍ ഏറെ ആസ്വദിച്ച് കഴിക്കുന്ന മട്ടനും മീന്‍ കറിയും ജയില്‍ മെനുവില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യത. ഇതുസംബന്ധിച്ച് ജയില്‍ വകുപ്പ് സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു. ഉയര്‍ന്ന ചെലവും ആരോഗ്യപരമായ കാരണങ്ങളും സംഭരണ ബുദ്ധിമുട്ടും ചൂണ്ടിക്കാണിച്ചാണ് ഈ…

    Leave a Reply

    Your email address will not be published. Required fields are marked *