പിണങ്ങിപ്പോയ ഭാര്യയെ തിരികെ വിളിക്കാനെത്തി യുവാവ്; തീകൊളുത്തി കൊലപ്പെടുത്തി ഭാര്യാസഹോദരൻ

Spread the love

ചണ്ഡീഗഡ് ∙ പിണങ്ങി കഴിയുകയായിരുന്ന ഭാര്യയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനെത്തിയ യുവാവിനെ ഭാര്യയുടെ സഹോദരൻ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. പഞ്ചാബിലെ തർൺതരൻ ജില്ലയിലാണ് സംഭവം.

അമൃത്സർ ജില്ലയിലെ ലോപോകെ സ്വദേശിയായ ലവ്പ്രീത് ഭാര്യയുടെ വീട്ടിലെത്തിയതായിരുന്നു. എന്നാൽ ലവ്പീതും പ്രതിയായ സജൻ സിങ്ങും തമ്മിൽ വാക്കുതർക്കവും പിടിവലിയുമുണ്ടായി. തുടർന്ന് സജൻ സിങ് ലവ്പ്രീതിന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ഗുരുതരമായ പരൂക്കേറ്റ ഭാര്യയുടെ സഹോദരി ചികിത്സയിലിരിക്കെ മരിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു.

 

സംഭവത്തിൽ കൊലക്കുറ്റം ചുമത്തി സജൻ സിങ്ങിനെ അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ലവ്പ്രീതിന്റെ ഭാര്യ സന്ദീപ് കൗറിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 9 മാസം മുൻപ് വിവാഹിതരായ ലവ്പ്രീതും സന്ദീപ് കൗറും വഴക്കിനെ തുടർന്ന് അകന്ന് താമസിക്കുകയായിരുന്നു.

  • Related Posts

    ഒരാള്‍ക്ക് എത്ര ലിറ്റര്‍ വരെ മദ്യം കൈവശം വയ്ക്കാം? ലംഘിച്ചാല്‍ ശിക്ഷയെന്ത്?

    Spread the love

    Spread the loveകേരള അബ്കാരി നിയമപ്രകാരം ഒരാള്‍ക്ക് വീടുകളിലോ കൈവശമോ വയ്ക്കാവുന്ന മദ്യത്തിന്റെ അളവിന് വ്യക്തമായ പരിധിയുണ്ട്. അനുവദനീയമായ അളവില്‍ കൂടുതല്‍ മദ്യം കൈവശം വയ്ക്കുന്നത് ജാമ്യമില്ലാത്ത കുറ്റമാണ്. ലൈസന്‍സില്ലാതെ ഒരാള്‍ക്ക് വ്യക്തിഗത ആവശ്യത്തിനായി കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ പരിധി എക്‌സൈസ്…

    ജയില്‍ മെനുവില്‍ നിന്ന് മട്ടനും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭം

    Spread the love

    Spread the loveതിരുവനന്തപുരം: തടവുകാര്‍ ഏറെ ആസ്വദിച്ച് കഴിക്കുന്ന മട്ടനും മീന്‍ കറിയും ജയില്‍ മെനുവില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യത. ഇതുസംബന്ധിച്ച് ജയില്‍ വകുപ്പ് സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു. ഉയര്‍ന്ന ചെലവും ആരോഗ്യപരമായ കാരണങ്ങളും സംഭരണ ബുദ്ധിമുട്ടും ചൂണ്ടിക്കാണിച്ചാണ് ഈ…

    Leave a Reply

    Your email address will not be published. Required fields are marked *