ഫോൺ വിളിയിൽ സംശയം, ഭാര്യയെ ബാറ്ററി കൊണ്ട് തലയ്ക്കടിച്ച് കൊന്നു; പിന്നാലെ ഭർത്താവും ജീവനൊടുക്കി

Spread the love

ന്യൂഡൽഹി∙ ഡൽഹിയിലെ ടിലംഗ്പുർ കൊട്‌ല ഗ്രാമത്തിൽ ഭാര്യയെ ബാറ്ററി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. നിഷ (24), ഭർത്താവ് വിനയ് (28) എന്നിവരാണ് മരിച്ചത്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന് പിന്നാലെയാണ് കൊലപാതകം. അഞ്ചുവർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. ഇവർക്ക് 3 വയസ്സുള്ള മകളുണ്ട്. ഏഴുമാസമായി കൊട്‍ലയിലെ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

 

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വിനയ് അലുമിനിയം ഫോസ്ഫൈഡ് എന്ന വിഷം കഴിച്ചു. പിന്നാലെ മകളെയും കൂട്ടി 100 മീറ്റർ അകലെയുള്ള അമ്മയുടെ വീട്ടിലേക്ക് പോയി. വൈകിട്ട് 6 മണിയോടെ താൻ ഭാര്യയെ കൊലപ്പെടുത്തിയെന്ന് സഹോദരി പ്രിയയോട് ഇയാൾ പറഞ്ഞു. നിഷ ഫോണിൽ ആരോടോ സംസാരിച്ചതിൽ സംശയം തോന്നിയാണ് ആക്രമിച്ചതെന്നും വിനയ് സഹോദരിയോട് പറഞ്ഞു.

 

പ്രിയയോട് നിഷയെ പോയി നോക്കാനും വിനയ് ആവശ്യപ്പെട്ടു. പിന്നാലെ സഹോദരി വീട്ടിലെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന നിഷയെ കണ്ടത്. ഭയന്ന് വീട്ടിൽ നിന്ന് പുറത്തേയ്ക്ക് ഓടിയ പ്രിയ അയൽവാസികളെ വിവരം അറിയിച്ചു. പിന്നാലെ അവർ പൊലീസിൽ‍ വിവരം അറിയിക്കുകയായിരുന്നു. നിഷയെയും വിനയിനെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *