സുഹൃത്തുമായി വിഡിയോ കോളിൽ സംസാരിക്കുന്നതിനിടെ യുവതി ജീവനൊടുക്കി; മരിച്ചത് ഹോട്ടൽ മുറിയിൽ

Spread the love

ഹൈദരാബാദ് ∙ സുഹൃത്തുമായി വിഡിയോ കോളിൽ സംസാരിക്കുന്നതിനിടെ യുവതി ഹോട്ടൽ മുറിയിൽ ജീവനൊടുക്കി. അൽവാൽ സ്വദേശിനിയായ രേണുക (26) ആണ് മരിച്ചത്. ഹൈദരാബാദിലെ ലങ്കർ ഹൗസിലുള്ള ഹോട്ടലിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ രേണുക നഗരത്തിലെ ഒരു റസ്റ്ററന്റ് ആന്റ് പബ്ബിലെ ജീവനക്കാരിയാണ്.

 

ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് രേണുക ഒരു യുവാവിനൊപ്പം ഹോട്ടലിൽ മുറിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി പത്തരയോടെ ഈ യുവാവ് ഹോട്ടലിൽ നിന്ന് പോയി. തുടർന്ന് മുറിയിൽ തനിച്ചായിരുന്ന രേണുക രാത്രി 11.56 ഓടെ ഭക്ഷണം ഓർഡർ ചെയ്തതായി ഹോട്ടൽ രേഖകൾ വ്യക്തമാക്കുന്നു. ഇതിനുശേഷമാണ് രേണുക തന്റെ സുഹൃത്തായ സത്യയെ വിഡിയോ കോൾ ചെയ്തത്. സംഭാഷണത്തിനിടെ പുലർച്ചെ 12.24 ഓടെ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ലങ്കർ ഹൗസ് സബ് ഇൻസ്പെക്ടർ സയ്യിദ് മുനവർ അലി അറിയിച്ചു.

 

ഹോട്ടൽ ജീവനക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചുവരികയാണ്. യുവതിയുടെ മൊബൈൽ ഫോൺ പരിശോധിക്കുന്നതിനൊപ്പം, ഒപ്പമുണ്ടായിരുന്ന യുവാവിനെ ചോദ്യം ചെയ്തുവരികയാണെന്നും അന്വേഷണത്തിന് ശേഷം മാത്രമേ യഥാർഥ കാരണം വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *