വയനാട് ദുരന്തത്തില്‍ ഇരട്ട അന്വേഷണം; തുരങ്കനിർമ്മാണം തുടരുക അപകട സാധ്യത പരിശോധിച്ച ശേഷം മാത്രം: മുഖ്യമന്ത്രി

Spread the love

തിരുവനന്തപുരം: വയനാട് കള്ളാട്ടെ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ ഇരട്ട അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ മന്ത്രിസഭായോഗം വിലയിരുത്തി. അപകടമുണ്ടായതിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്നതിന് സാങ്കേതികവും നിയമപരവുമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം ദുരന്തസ്ഥലത്തിനു തൊട്ടുമുകളിലായി മണ്ണിടിച്ചിലുണ്ടായി എന്നും റിപ്പോര്‍ട്ടുണ്ട്. അതു കൂടി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

കേന്ദ്രസര്‍ക്കാര്‍ തുരങ്ക നിര്‍മ്മാണത്തിനായി പാരിസ്ഥിതിക അനുമതി നല്‍കിയപ്പോള്‍ കൊടുത്ത കര്‍ശന നിര്‍ദേശങ്ങള്‍ കരാര്‍ ഏറ്റെടുത്തവര്‍ പാലിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. അപകട സാധ്യതകള്‍ ഉണ്ടോയെന്നത് പരിശോധിച്ച ശേഷമാകും പണി തുടരുക. ഇപ്പോഴത്തെ നിര്‍മ്മാണ പ്രവൃത്തികള്‍ പരിശോധനയ്ക്ക് ശേഷമാകും ഉണ്ടാകുക. അപകടം ഉണ്ടായ കാര്യവും കേന്ദ്രസര്‍ക്കാരിന്റെ പാരിസ്ഥിതിക അനുമതി നല്‍കിയപ്പോഴുള്ള നിര്‍ദേശം പാലിക്കപ്പെട്ടിട്ടുണ്ടോയെന്നതും അന്വേഷിക്കും. ഇതു രണ്ടും രണ്ടാണ്. അതിനാല്‍ രണ്ട് അന്വേഷണം ഇതുമായി ബന്ധപ്പെട്ട് നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

  • Related Posts

    സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യര്‍

    Spread the love

    Spread the loveകൊച്ചി: സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് നടി മഞ്ജു വാര്യര്‍. എറണാകുളം മുന്‍സീഫ് കോടതിയിലാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. നിരന്തരം തന്നെ അപമാനിക്കുന്ന പ്രതികരണങ്ങളാണ് സനല്‍ കുമാര്‍ ശശിധരന്‍ നടത്തുന്നത്. തനിക്കെതിരായി സാമൂഹിക മാധ്യമങ്ങളില്‍…

    തട്ടിപ്പിന്റെ ‘ഉദയം’ കൊല്ലത്തും; സ്റ്റേജ് അലങ്കാരങ്ങൾ ചെയ്തവർക്ക് പണം നൽകിയില്ല

    Spread the love

    Spread the loveകൊല്ലം∙ വിവാഹ ചടങ്ങുകൾക്കു ഭക്ഷണമെത്തിക്കാമെന്നു പറഞ്ഞ് മുൻകൂറായി പണം കൈപ്പറ്റിയശേഷം കോട്ടയത്ത് 2 കുടുംബങ്ങളെ കബളിപ്പിച്ച ഉദയം കേറ്ററിങ് ആൻഡ് ഇവന്റ്സിനെതിരെ കൊല്ലത്തും പരാതി. ഇരവിപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘റോയൽ ഈവ്‌ വെഡ്ഡിങ്സ് ആൻഡ് ഇവന്റ്‌സ്’ സ്ഥാപനമാണ് പരാതിക്കാർ.…

    Leave a Reply

    Your email address will not be published. Required fields are marked *