ഒടുവിൽ ‘ജനനായകൻ’ റിലീസിന്; ‘എ’ സർട്ടിഫിക്കറ്റ് നൽകി സെൻസർ ബോർഡ്

Spread the love

ചെന്നൈ ∙ തമിഴ്നാട് മുഖ്യമന്ത്രി വിജയ് നായകനായ ‘ജനനായകൻ’ ഒടുവിൽ റിലീസിന് ഒരുങ്ങുന്നു. ജനുവരി 9ന് പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രം മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ജൂലൈയിൽ പ്രദർശനത്തിനെത്തും. നീണ്ട തർക്കങ്ങൾക്കും പരിശോധനകൾക്കും ശേഷം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് നൽകി. സെൻസർ ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ചിത്രത്തിന്റെ റൺടൈം 183 മിനിറ്റായി (3 മണിക്കൂർ 3 മിനിറ്റ്) രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, സിനിമയിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ഇതുവരെ ലഭ്യമാക്കിയിട്ടില്ല.

 

2025 ഡിസംബറിലാണ് ചിത്രം സെൻസറിങ്ങിനായി സമർപ്പിച്ചത്. നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസിനു ‘U/A 16+’ സർട്ടിഫിക്കറ്റ് ലഭിക്കുമെന്നായിരുന്നു ആദ്യ സൂചനകൾ. എന്നാൽ എക്സാമിനിങ് കമ്മിറ്റിയിലെ ഒരു അംഗം ചിത്രത്തിലെ ചില രംഗങ്ങൾക്കെതിരെ ശക്തമായ എതിർപ്പ് ഉന്നയിച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. തുടര്‍ന്ന് സിനിമ റിവിഷൻ കമ്മിറ്റിയുടെ പുനഃപരിശോധനയ്ക്ക് വിടുകയായിരുന്നു. നിയമപരമായ നടപടിക്രമങ്ങൾ കാരണമാണ് സർട്ടിഫിക്കറ്റ് വൈകിയതെന്നാണ് സെൻസർ ബോർഡ് നൽകിയ വിശദീകരണം.

 

സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലായതോടെ വിജയ് ആരാധകർ കടുത്ത നിരാശയിലായിരുന്നു. എന്നാൽ കഴിഞ്ഞ മേയ് മാസത്തിൽ നടന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിന്റെ പാർട്ടിയായ തമിഴക വെട്രി കഴകം നേടിയ ചരിത്രവിജയം ആരാധകർക്ക് വൻ ആവേശമായി മാറിയിരുന്നു. കന്നിപ്പോരാട്ടത്തിൽ വൻ ഭൂരിപക്ഷത്തോടെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് വിജയ് എത്തിയത് ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ അപൂർവ നേട്ടമാണ്. രാഷ്ട്രീയത്തിലെ ഈ മഹാവിജയത്തിനു പിന്നാലെ ‘ജനനായകൻ’ തിയേറ്ററുകളിലേക്ക് എത്തുമ്പോൾ ബോക്സ് ഓഫിസിൽ ചിത്രം പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *