സ്വർണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് സഹോദരിയെ മർദിച്ചു; സഹോദരനും ഭാര്യയ്ക്കും എതിരെ കേസ്, നാടകമെന്ന് പൊലീസ്

Spread the love

ആലങ്ങാട് ( കൊച്ചി) ∙ സ്വർണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് സഹോദരിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ സഹോദരനും ഭാര്യയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. ആലങ്ങാട് കുന്നേൽ പള്ളിക്കു സമീപം വാടകയ്ക്കു താമസിക്കുന്ന കുരിശിങ്കൽ വീട്ടിൽ ജോമോൾക്കാണു മർദനമേറ്റത്. പരാതിയെ തുടർന്നു യുവതിയുടെ സഹോദരനായ ആലങ്ങാട് കുന്നേൽ ജോയ്സൺ, ഭാര്യ റെയ്ന എന്നിവർ‌‌ക്കെതിരെയാണ് കേസെടുത്തത്. സഹോദരനും ഭാര്യയും ചേർന്നു യുവതിയെ ക്രൂരമായി മർദിക്കുകയും വിലപിടിപ്പുള്ള മൊബൈൽ ഫോൺ എറിഞ്ഞു തകർക്കുകയും ചെയ്തതായി പരാതിയിലുണ്ട്.

 

ഇരുവരും തമ്മിൽ കുടുംബത്തർക്കം നിലനിന്നിരുന്നു. ഇതിനിടെയാണു കഴിഞ്ഞദിവസം മാല മോഷണം പോയതായി ആരോപണം ഉയർന്നത്. തുടർന്നുള്ള തർക്കമാണു മർദനത്തിൽ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. മാല എടുത്തില്ലെന്നു പറഞ്ഞെങ്കിലും സഹോദരനും ഭാര്യയും അതു വിശ്വസിക്കാൻ തയാറായില്ലെന്നും പൊലീസിൽ പരാതി നൽകാൻ കൂട്ടുകാരിയെ വിളിച്ചു വരുത്തിയപ്പോഴാണ് ഇരുവരും ചേർന്നു ക്രൂരമായി മർദിച്ചതെന്നും പരാതിയിലുണ്ട്.

 

സുഹൃത്തായ ആതിരയ്ക്കും ഇവരിൽ നിന്നു മർദനമേറ്റതായി പരാതിയുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം രാത്രി പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ മാല കട്ടിലിന്റെ അടിയിൽ നിന്നു കണ്ടെത്തി. കൂടാതെ മാല മുക്കുപണ്ടമാണെന്നും തെളിഞ്ഞു. സഹോദരനും ഭാര്യയും ചേർന്നു സഹോദരിയെ കുടുക്കാൻ ശ്രമിച്ചതാണെന്നു പൊലീസ് പറഞ്ഞു.

  • Related Posts

    തെരുവുനായ ശല്യം രൂക്ഷം; ചാക്കിലാക്കി പഞ്ചായത്ത് ഓഫീസിൽ തുറന്നുവിട്ട് നാട്ടുകാർ

    Spread the love

    Spread the loveനാസിക്: തെരുവുനായ ശല്യത്തിനെതിരെ നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം. നിഫാഡ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസറുടെ മുറിയിലെത്തിയ യുവസേന പ്രവർത്തകർ തെരുവുനായ്ക്കളെ ഓഫീസിനുള്ളിൽ തുറന്നുവിട്ടാണ് പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  …

    ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്: ദാരാ സിങ്ങിന്റെ ജയിൽ മോചന ഹരജി തള്ളി ഒഡീഷ സർക്കാർ

    Spread the love

    Spread the loveന്യൂഡൽഹി: ആസ്ത്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ദാരാ സിങ് എന്ന രവീന്ദ്ര കുമാർ പാലിന്റെ ശിക്ഷാ ഇളവ് ഹരജി ഒഡീഷ സർക്കാർ തള്ളി. ആഗസ്റ്റ് 31ന് ചേർന്ന സ്റ്റേറ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *