ഇൻസുലിൻ കുത്തിവെയ്പ്പെടുത്തില്ല, 26കാരൻ മരിച്ചു; ഡോക്ടറുടെ കുറിപ്പ് വൈറൽ

Spread the love

ഇന്ന് പ്രമേഹവും ഉയർന്ന രക്തസമ്മർദവുമൊക്കെ സാധാരണ രോഗങ്ങൾ പോലെയായി മാറിയിരിക്കുകയാണ്. മരുന്നിലൂടെ ഇവ കൃത്യമായി നിയന്ത്രിച്ചു നിർത്തിയില്ലെങ്കിൽ ജീവൻ അപകടത്തിലാവാനുള്ള സാധ്യതയുണ്ട്. അത്തരത്തിൽ പ്രമേഹത്തിന് മരുന്ന് മുടങ്ങിയതിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ട 26കാരന്റെ കഥ പങ്കുവയ്ക്കുകയാണ് ഇന്റേണൽ മെഡിസിൻ വിദഗ്ധനായ ഡോ. പ്രിയം ബോർദൊലോയ്.

 

ശരീരത്തിലെ ഇൻസുലിൻ ഉത്പാദനത്തിലോ, അല്ലെങ്കിൽ അതിൻ്റെ പ്രവർത്തനത്തിലോ തടസമുണ്ടാകുന്നതു മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ കണ്ണുകൾ, വൃക്ക, നാഡി, ഹൃദയം തുടങ്ങിയവയെ ബാധിക്കുകയും മരണകാരണമാവുകയും ചെയ്യും.

 

ടൈപ് 1 ഡയബറ്റിസ് സ്ഥിരീകരിച്ച യുവാവ് ഇൻസുലിൻ കുത്തിവെക്കാൻ മടികാണിക്കുകയും പകരം മരുന്നു മാത്രം കഴിക്കുകയുമാണ് ചെയ്തത്. അത് അവസ്ഥ വഷളാക്കി. ഗുരുതരാവസ്ഥയിലായതോടെയാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലായിരുന്നുവെന്ന് മാത്രമല്ല ശ്വാസതടസവും നേരിട്ടിരുന്നു. തുടർന്നുള്ള രക്തം പരിശോധനയിൽ ഗ്ലൂക്കോസ് നില 600 mg/dL ആണെന്ന് കണ്ടെത്തി. ചികിത്സ വൈകിയതുകൊണ്ടു തന്നെ യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ലെന്നും ഡോ.പ്രിയം പറഞ്ഞു.

 

ടൈപ് 1 ഡയബറ്റിസ് രോഗികളിൽ ഇൻസുലിൻ എന്നത് വെറുമൊരു മരുന്നുമാത്രമല്ലെന്ന് ഡോ. പ്രിയം ബോർദൊലോയ് എക്സിൽ കുറിച്ച കുറിപ്പിൽ ഓർമിപ്പിക്കുന്നു. അത് ജീവൻ കാക്കാനുള്ള അവശ്യമരുന്നാണെന്നും അദ്ദേഹം പറയുന്നു. കഴിക്കുന്ന രൂപത്തിലുള്ള മരുന്നുകളോ, ആയുർവേദ ഉത്പന്നങ്ങളോ, പ്രകൃതിദത്ത മരുന്നുകളോ, ആഹാര രീതിയിലെ മാറ്റമോ ഇൻസുലിൻ ഇഞ്ചക്ഷന് പകരമാവില്ലെന്ന് ഡോ. പ്രിയം പറയുന്നു. പാൻക്രിയാസിലെ ഇൻസുലിൻ ഉത്പാദനം ഇല്ലാതാവുകയും ശരീരത്തിന് സ്വന്തമായി ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ടൈപ്പ് 1 ഡയബറ്റിസ്.

 

ഇൻസുലിൻ പാടെ കുറയുന്നതിനാൽ മരുന്നുകളിലൂടെ മാത്രം പ്രമേഹം നിയന്ത്രിക്കാനാവില്ല. അത്തരം സാഹചര്യങ്ങളിൽ ഇൻസുലിൻ കുത്തിവെക്കുന്നതിലൂടെ മാത്രമേ ജീവൻ രക്ഷിക്കാനാവൂ. അമിതമായ ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കൽ, തുടർച്ചയായുള്ള ഛർദി, അടിവയറിൽ കലശലായ വേദന, ശ്വസിക്കുമ്പോൾ പഴത്തിന്റെ മണം, ആശയക്കുഴപ്പം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായാൽ ചികിത്സ വൈകിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

  • Related Posts

    തെരുവുനായ ശല്യം രൂക്ഷം; ചാക്കിലാക്കി പഞ്ചായത്ത് ഓഫീസിൽ തുറന്നുവിട്ട് നാട്ടുകാർ

    Spread the love

    Spread the loveനാസിക്: തെരുവുനായ ശല്യത്തിനെതിരെ നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം. നിഫാഡ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസറുടെ മുറിയിലെത്തിയ യുവസേന പ്രവർത്തകർ തെരുവുനായ്ക്കളെ ഓഫീസിനുള്ളിൽ തുറന്നുവിട്ടാണ് പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  …

    ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്: ദാരാ സിങ്ങിന്റെ ജയിൽ മോചന ഹരജി തള്ളി ഒഡീഷ സർക്കാർ

    Spread the love

    Spread the loveന്യൂഡൽഹി: ആസ്ത്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ദാരാ സിങ് എന്ന രവീന്ദ്ര കുമാർ പാലിന്റെ ശിക്ഷാ ഇളവ് ഹരജി ഒഡീഷ സർക്കാർ തള്ളി. ആഗസ്റ്റ് 31ന് ചേർന്ന സ്റ്റേറ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *