വനത്തിനുള്ളിൽ അതിക്രമിച്ചു കയറിയ യുവാവിനെ സിംഹം ആക്രമിച്ച് കൊന്നു; മൃതദേഹത്തിന് കാവലിരുന്നു

Spread the love

അഹമ്മദാബാദ്: ഗുജറാത്തിലെ അമ്രേലി ജില്ലയിൽ വനമേഖലയിൽ അതിക്രമിച്ചുകയറിയ 21-കാരൻ സിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. സോഹിൽ മേമൻ എന്ന യുവാവാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സിംഹങ്ങളെ പ്രകോപിപ്പിക്കുകയും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ കടന്നുകയറുകയും ചെയ്തതാണ് സിംഹം ആക്രമിക്കാൻ കാരണമായതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.

 

ജൂലായ് എട്ടിന് രാത്രി എട്ട് മണിയോടെ ലുവാരിയ റിസർവ് വനത്തിന് സമീപമായിരുന്നു സംഭവം നടന്നത്. സിംഹം ഇണചേരുന്ന സമയത്താണ് യുവാക്കളുടെ സംഘം ഈ മേഖലയിലേക്ക് കടന്നുകയറിയതെന്ന് ഡെപ്യൂട്ടി കൺസർവേറ്റർ ചിരാഗ് അമിൻ വ്യക്തമാക്കി. അതീവ പ്രകോപിതനായ ആൺസിംഹം സോഹിലിനെ ആക്രമിക്കുകയായിരുന്നു. യുവാവിനെ കടിച്ചുകീറി വനത്തിനുള്ളിലേക്ക് വലിച്ചിഴച്ച സിംഹം ഏറെ നേരം മൃതദേഹത്തിന് കാവലിരിക്കുകയും ചെയ്തു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ ഏകോപിതമായ നീക്കത്തിനൊടുവിലാണ് മൃതദേഹം വീണ്ടെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയക്കാൻ സാധിച്ചത്.

 

സംഭവവുമായി ബന്ധപ്പെട്ട് സോഹിലിനൊപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചപ്പോൾ സിംഹങ്ങളെ നിരീക്ഷിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഡിലീറ്റ് ചെയ്തതായും ഫോൺ ഫോർമാറ്റ് ചെയ്തതായും കണ്ടെത്തി. ഡിജിറ്റൽ തെളിവുകൾ വീണ്ടെടുക്കുന്നതിനായി ഫോണുകൾ ഫോറൻസിക് ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ നിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്നും നിയമലംഘകർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും വനംവകുപ്പ് വ്യക്തമാക്കി.

  • Related Posts

    തെരുവുനായ ശല്യം രൂക്ഷം; ചാക്കിലാക്കി പഞ്ചായത്ത് ഓഫീസിൽ തുറന്നുവിട്ട് നാട്ടുകാർ

    Spread the love

    Spread the loveനാസിക്: തെരുവുനായ ശല്യത്തിനെതിരെ നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം. നിഫാഡ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസറുടെ മുറിയിലെത്തിയ യുവസേന പ്രവർത്തകർ തെരുവുനായ്ക്കളെ ഓഫീസിനുള്ളിൽ തുറന്നുവിട്ടാണ് പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  …

    ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്: ദാരാ സിങ്ങിന്റെ ജയിൽ മോചന ഹരജി തള്ളി ഒഡീഷ സർക്കാർ

    Spread the love

    Spread the loveന്യൂഡൽഹി: ആസ്ത്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ദാരാ സിങ് എന്ന രവീന്ദ്ര കുമാർ പാലിന്റെ ശിക്ഷാ ഇളവ് ഹരജി ഒഡീഷ സർക്കാർ തള്ളി. ആഗസ്റ്റ് 31ന് ചേർന്ന സ്റ്റേറ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *