‘സ്‌കൂട്ടര്‍ അപകടത്തിന്റെ കാരണം ഭര്‍ത്താവ്’; പരാതിയുമായി ഭാര്യ കോടതിയില്‍, കേസെടുത്ത് പൊലീസ്

Spread the love

കൊച്ചി: സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ ഭാര്യ ഭര്‍ത്താവിനെതിരെ കോടതിയില്‍. സ്‌കൂട്ടര്‍ അശ്രദ്ധമായി ഓടിച്ച് അപകടമുണ്ടാക്കി എന്നാരോപിച്ച് വെങ്ങോല അറയ്ക്കപ്പടി സ്വദേശിയായ ഭാര്യ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കുന്നത്തുനാട് പൊലീസ് ഭര്‍ത്താവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

 

കഴിഞ്ഞ ഏപ്രില്‍ 16ന് രാത്രി 9.30നാണ് ഭര്‍ത്താവ് ഓടിച്ച സ്‌കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ അപകടമുണ്ടായത്. ചീനിക്കുഴി റബര്‍ പാര്‍ക്ക് റോഡിലെ എടിഎം കൗണ്ടറിന് സമീപമുള്ള വേഗത്തടയില്‍ എത്തിയപ്പോള്‍ അമിതവേഗത്തിലും അശ്രദ്ധയോടെയും ഭര്‍ത്താവ് വാഹനം ഓടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട് താന്‍ റോഡിലേക്ക് തെറിച്ചു വീണെന്നാണ് ഭാര്യയുടെ പരാതി.

 

അപകടത്തില്‍ ഭാര്യയുടെ മുഖത്തും പുരികത്തിനും ഗുരുതര പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ കോലഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി പരാതി സ്വീകരിച്ച് അന്വേഷണത്തിനായി പൊലീസിന് കൈമാറി.

 

 

  • Related Posts

    കുടുംബത്തെ വീട്ടിലിട്ട് ‘തീർത്തു’, പിന്നാലെ തെരുവിൽ ജനക്കൂട്ടത്തിന് നേരെ വെടിവയ്പ്പ്; 24-കാരന്റെ രഹസ്യ സ്വഭാവത്തിനു പിന്നിൽ?

    Spread the love

    Spread the loveക്രാക്കോ∙ പോളണ്ടിനെ നടുക്കിയ ഭീകര സംഭവങ്ങളുടെ ഞെട്ടലിലാണ് ജനങ്ങൾ. ക്രാക്കോ നഗരത്തിലെ മാർക്കറ്റിൽ തോക്കുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഓടിയ 24-കാരനായ മിഖാൽ ഒ നടത്തിയ വെടിവയ്പ്പിൽ ആറുപേർ കൊല്ലപ്പെടുകയും 15-ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്ത വാർത്തയ്ക്ക് പിന്നാലെ കൂടുതൽ…

    ‘തിന്മയ്ക്കുമേല്‍ നന്മയുടെ വിജയം’; ദീപാവലി ആഘോഷ നിറവില്‍ രാജ്യം

    Spread the love

    Spread the loveഇരുളിനെ അകറ്റി വെളിച്ചം നിറയ്ക്കുന്ന ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷത്തിന്റെ നിറവില്‍ രാജ്യം. പ്രത്യാശയുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം പകരുന്ന ഈ ആഘോഷം തിന്മയ്ക്കുമേല്‍ നന്മയും അജ്ഞാനത്തിനുമേല്‍ ജ്ഞാനവും അനീതിക്കുമേല്‍ നീതിയും വിജയിക്കുന്നതിന്റെ പ്രതീകമാണ്. കുടുംബബന്ധങ്ങള്‍ പുതുക്കാനും സ്‌നേഹവും…

    Leave a Reply

    Your email address will not be published. Required fields are marked *