ഹിന്ദിയിൽ സംസാരിച്ച് ദുബായ് പൊലീസുകാരൻ; വഴിയിൽ ‘കുടുങ്ങിയ’ ഇന്ത്യൻ യുവതികൾക്ക് യുഎഇയുടെ കരുതൽ, സല്യൂട്ട്

Spread the love

ദുബായ്∙ തിരക്കേറിയ റോഡിൽ വാഹനത്തിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് വഴിയിൽ കുടുങ്ങിയ ഇന്ത്യൻ യുവതികൾക്ക് സുരക്ഷയൊരുക്കി ദുബായ് പൊലീസ്. സഹായം എത്തുന്നതുവരെ പൊലീസ് വാഹനം കാറിന് പിന്നിൽ നിർത്തി സുരക്ഷാ കവചമൊരുക്കിയ സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായതോടെ, പൊലീസിന്റെ മാതൃകാപരമായ സേവനസന്നദ്ധതയ്ക്കും പ്രഫഷനൽ സമീപനത്തിനും വ്യാപക പ്രശംസയാണ് ലഭിക്കുന്നത്.

 

സംഭവത്തിന്റെ വിഡിയോ ഖുഷി ഓസ്വാൾ എന്ന യുവതി ഇൻസ്റ്റഗ്രമിലൂടെയാണ് പങ്കുവച്ചത്. മറ്റൊരു യുവതിക്കൊപ്പം കാറിലിരിക്കെയാണ് അവർ വിഡിയോ ചിത്രീകരിച്ചത്. കനത്ത ഗതാഗതത്തിനിടെയാണ് വാഹനത്തിന്റെ ടയർ പഞ്ചറായതെന്നും, വിവരം അറിയിച്ചതിന് അഞ്ച് മിനിറ്റിനുള്ളിൽ തന്നെ പൊലീസ് സംഘവും റിക്കവറി വാഹനവും സ്ഥലത്തെത്തിയെന്നും ഖുഷി പറയുന്നു.

 

പുതിയ ടയറുമായി മെക്കാനിക് എത്തുന്നതുവരെ പൊലീസ് ഉദ്യോഗസ്ഥർ കാറിന് പിന്നിൽ നിലയുറപ്പിച്ച് സുരക്ഷ ഉറപ്പാക്കി. ആദ്യം പൊലീസ് വാഹനം കണ്ടപ്പോൾ ആശങ്ക തോന്നിയെങ്കിലും ഉദ്യോഗസ്ഥന്റെ സൗഹൃദപരവും കരുതലോടെയുമുള്ള പെരുമാറ്റം ഏറെ ആശ്വാസം നൽകിയെന്ന് ഖുഷിക്കൊപ്പമുണ്ടായിരുന്ന യുവതി പറഞ്ഞു. ഹിന്ദിയിലായിരുന്നു ഉദ്യോഗസ്ഥൻ സംസാരിച്ചത്. മെക്കാനിക് എത്താൻ പത്ത് മിനിറ്റെടുക്കുമെന്ന് അറിഞ്ഞതോടെ, അതുവരെ സുരക്ഷയ്ക്കായി കാറിന് പിന്നിൽ തുടരുമെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.

 

‘ലോകത്തിന്റെ ഏത് ഭാഗത്തേക്ക് പോയാലും വീണ്ടും ദുബായിലേക്ക് മടങ്ങിയെത്താൻ തോന്നുന്നത് ഇവിടത്തെ സുരക്ഷിതത്വവും മികച്ച ജീവിതാന്തരീക്ഷവും കൊണ്ടാണ്’ എന്ന കുറിപ്പോടെയാണ് ഖുഷി വിഡിയോ പങ്കുവച്ചത്. ‘വനിതകൾക്ക് ഏറ്റവും സുരക്ഷിതമായ നഗരമാണ് ദുബായ്’ എന്ന അടിക്കുറിപ്പും വിഡിയോയ്ക്കൊപ്പമുണ്ട്.

 

ദുബായ് പൊലീസിന്റെ പ്രഫഷനലിസത്തെയും മാന്യമായ ഇടപെടലിനെയും പ്രശംസിച്ച് നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ പ്രതികരണങ്ങൾ രേഖപ്പെടുത്തുന്നത്.

  • Related Posts

    തെരുവുനായ ശല്യം രൂക്ഷം; ചാക്കിലാക്കി പഞ്ചായത്ത് ഓഫീസിൽ തുറന്നുവിട്ട് നാട്ടുകാർ

    Spread the love

    Spread the loveനാസിക്: തെരുവുനായ ശല്യത്തിനെതിരെ നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം. നിഫാഡ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസറുടെ മുറിയിലെത്തിയ യുവസേന പ്രവർത്തകർ തെരുവുനായ്ക്കളെ ഓഫീസിനുള്ളിൽ തുറന്നുവിട്ടാണ് പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  …

    ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്: ദാരാ സിങ്ങിന്റെ ജയിൽ മോചന ഹരജി തള്ളി ഒഡീഷ സർക്കാർ

    Spread the love

    Spread the loveന്യൂഡൽഹി: ആസ്ത്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ദാരാ സിങ് എന്ന രവീന്ദ്ര കുമാർ പാലിന്റെ ശിക്ഷാ ഇളവ് ഹരജി ഒഡീഷ സർക്കാർ തള്ളി. ആഗസ്റ്റ് 31ന് ചേർന്ന സ്റ്റേറ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *