പോഷകഗുണത്തിൽ മുന്നിൽ തന്നെ, പക്ഷെ നെല്ലിക്കയെ ഇക്കൂട്ടർ അടുപ്പിക്കരുത്

Spread the love

നെല്ലിക്കയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി ഏറ്റവും കൂടുതൽ അടങ്ങിയ രണ്ടാമത്തെ ഫലമാണ് നെല്ലിക്ക. രക്തം ശുദ്ധീകരിക്കാനും വിഷാംശം പുറന്തള്ളാനുമൊക്കെ ദിവസവും നെല്ലിക്ക പതിവാക്കുന്നത് നല്ലതാണ്. എന്നാൽ എല്ലാവര്‍ക്കും നെല്ലിക്ക ഗുണകരമല്ല. ചിലരില്‍ നെല്ലിക്ക അലര്‍ജി ഉണ്ടാക്കാം. മറ്റുചിലര്‍ വിപരീതഫലം ഉണ്ടാക്കാം.

 

ഇക്കൂട്ടര്‍ നെല്ലിക്കയെ അകറ്റി നിര്‍ത്തണം

ഹൈപ്പർ അസിഡിറ്റി ഉള്ളവർ നെല്ലിക്കയുടെ ഉപയോഗം പരിമിതപ്പെടുത്തണം, പ്രത്യേകിച്ച് വെറും വയറ്റിൽ ഒട്ടും കഴിക്കാൻ പാടില്ല. കാരണം അമ്ലഗുണം ഉള്ളതാണ് നെല്ലിക്ക. ഇത് നെഞ്ചിരിച്ചിൽ ഉണ്ടാക്കും. ഇത് ഉദരപാളികളെ അസ്വസ്ഥപ്പെടുത്തുകയും വായുസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. നാരുകൾ ധാരാളം അടങ്ങിയതിനാൽ കൂടിയ അളവിൽ കഴിച്ചാൽ മലബന്ധം ഉണ്ടാകാനും കാരണമാകും.

 

നെല്ലിക്കയ്ക്ക് ആന്റിപ്ലേറ്റ്‌ലെറ്റ് ഗുണങ്ങൾ ഉള്ളതിനാൽ രക്തം കട്ടപിടിക്കുന്നതിനെ ഇത് തടയുന്നു. ഏതെങ്കിലും ബ്ലഡ് ഡിസോർഡർ ഉള്ള ആളാണെങ്കിൽ നെല്ലിക്ക കഴിക്കുന്നത് അത്ര നല്ലതല്ല. ഇത് രക്തത്തിന്റെ കട്ടി കുറയ്ക്കുകയും കട്ട പിടിക്കുന്നതിനെ തടയുകയും ചെയ്യും. കരൾ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്കും നെല്ലിക്ക അത്ര നല്ലതല്ല. നെല്ലിക്കയിലെ വിറ്റാമിൻ സിയും ഉയർന്ന അസിഡിറ്റി സ്വഭാവവും ലിവർ സിറോസിസ് പോലുള്ള കരൾ രോഗങ്ങളെ വഷളാക്കും.

 

വൃക്ക സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്കും നെല്ലിക്ക കഴിക്കുമ്പോള്‍ സൂക്ഷിക്കണം. നെല്ലിക്ക ജ്യൂസ് ഡൈയൂററ്റിക് ഗുണങ്ങള്‍ അടങ്ങിയതാണ്. വൃക്കയിലെ ചില കോശങ്ങളെ നശിപ്പിക്കാന്‍ കഴിയുന്ന ചില ബയോആക്ടീവ് ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. വൃക്കരോഗികളില്‍ ഇത് സ്ഥിതി വഷളാക്കും. കുറഞ്ഞ രക്തസമ്മർദ്ദമുള്ളവർക്കും നെല്ലിക്ക ഗുണകരമല്ല. നെല്ലിക്ക രക്തസമ്മര്‍ദം കുറയ്ക്കും. ഹൈപ്പോടെൻഷൻ ഉള്ളവരില്‍ ഇത് ദോഷം ചെയ്യും.

 

ഗർഭകാലത്ത് നെല്ലിക്ക കഴിക്കുന്നത് പല തരത്തിലും ദോഷം ചെയ്യാം. അസിഡിറ്റി, വയറുവീര്‍ക്കല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകാം. കൂടാതെ മൂത്രത്തിന്റെ അളവ് വർധിപ്പിക്കുന്നതിലൂടെ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാം. ഇത് ഗര്‍ഭകാലത്ത് ദോഷകരമാണ്.

  • Related Posts

    തെരുവുനായ ശല്യം രൂക്ഷം; ചാക്കിലാക്കി പഞ്ചായത്ത് ഓഫീസിൽ തുറന്നുവിട്ട് നാട്ടുകാർ

    Spread the love

    Spread the loveനാസിക്: തെരുവുനായ ശല്യത്തിനെതിരെ നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം. നിഫാഡ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസറുടെ മുറിയിലെത്തിയ യുവസേന പ്രവർത്തകർ തെരുവുനായ്ക്കളെ ഓഫീസിനുള്ളിൽ തുറന്നുവിട്ടാണ് പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  …

    ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്: ദാരാ സിങ്ങിന്റെ ജയിൽ മോചന ഹരജി തള്ളി ഒഡീഷ സർക്കാർ

    Spread the love

    Spread the loveന്യൂഡൽഹി: ആസ്ത്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ദാരാ സിങ് എന്ന രവീന്ദ്ര കുമാർ പാലിന്റെ ശിക്ഷാ ഇളവ് ഹരജി ഒഡീഷ സർക്കാർ തള്ളി. ആഗസ്റ്റ് 31ന് ചേർന്ന സ്റ്റേറ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *