സൗദിയിൽ മലയാളി നഴ്സുമാർ തട്ടിപ്പിനിരയായ സംഭവം; മുന്നറിയിപ്പുമായി രാജ്യം

Spread the love

റിയാദ്: ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ വീണ്ടും മുന്നറിയിപ്പുമായി സൗദി അറേബ്യ. പ്രവാസികളടക്കം നിരവധിപേർ തട്ടിപ്പിനിരയായ സാഹചര്യത്തിലാണ് ഓർമപ്പെടുത്തൽ. കഴിഞ്ഞ ദിവസം രണ്ട് മലയാളി നഴ്സുമാർ ഇത്തരം സംഘങ്ങളുടെ തട്ടിപ്പിനിരയായിരുന്നു.

 

ആഭ്യന്തര മന്ത്രാലയത്തിൽ നിന്നാണെന്നും പറഞ്ഞ് വിളിച്ചാണ് നിലവിലെ തട്ടിപ്പ്. മൊബൈലിൽ വിളിച്ച് OTP നമ്പർ കൈക്കലാക്കിയാണ് കവർച്ച. അബ്ഹയിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുന്ന രണ്ട് മലയാളി നഴ്സുമാർ കഴിഞ്ഞ ദിവസം ഇത്തരം സംഘങ്ങളുടെ കെണിയിൽ പെട്ടിരുന്നു. തട്ടിപ്പുകാർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം ഓർമപ്പെടുത്തി. നിരവധി പ്രവാസികൾ സമാന രീതിയിലുള്ള തട്ടിപ്പിനിരയായതായി പരാതി നൽകിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക നടപടികളുടെ പേരിൽ വിളിക്കുകയും ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ച് OTP നമ്പർ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് രീതി. സോഷ്യൽ മീഡിയകൾ വഴി തട്ടിപ്പ് നടത്തുന്ന ഇത്തരക്കാർക്കിടയിൽ മലയാളി സംഘങ്ങളും സജീവമാണ്. OTP, ബാങ്ക് വെരിഫിക്കേഷൻ കോഡ്, Nafath അല്ലെങ്കിൽ Absher അംഗീകാര അഭ്യർഥനകൾ തുടങ്ങിയവ ഒരിക്കലും മറ്റൊരാൾക്ക് കൈമാറരുതെന്നാണ് സൈബർ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. തട്ടിപ്പിനിരയാകാം എന്ന മുൻകരുതലോടെ മാത്രം ഇടപാടുകൾ നടത്തണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

  • Related Posts

    100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം കടന്നു; ലോകത്തെ ഞെട്ടിച്ച് ജപ്പാന്റെ ദീർഘായുസ് റെക്കോർഡ്

    Spread the love

    Spread the loveലോകത്ത് ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ജപ്പാനിൽ പുതിയ റെക്കോർഡ്. രാജ്യത്ത് 100 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്നിരിക്കുന്നു. ജപ്പാൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം…

    മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

    Spread the love

    Spread the loveഷാർജ ∙ മലയാളി യുവ ദന്ത ഡോക്ടർ ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു. അലനല്ലൂർ തയ്യിൽ യാസിറിന്റെ ഭാര്യ മലപ്പുറം വണ്ടൂർ പൂക്കുളം സ്വദേശി ഡോ. അഫീന റഹീം (32) ആണ് മരിച്ചത്. ഇല്ലിക്കതൊടിക അബ്ദുറഹീമിന്റെ മകളാണ്. മൃതദേഹം ചൊവ്വാഴ്ച…

    Leave a Reply

    Your email address will not be published. Required fields are marked *