12-കാരിയെ കാണാതായ സംഭവം; കുട്ടി കേരളംവിട്ടു, അന്വേഷണം ഊർജിതമാക്കിയതായി പോലീസ്

Spread the love

കൊച്ചി: ആലുവയിൽനിന്ന് പന്ത്രണ്ടുകാരിയെ കാണാതായ സംഭവത്തിൽ പോലീസ് കാര്യമായ ഇടപെടൽ നടത്തുന്നില്ല എന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്നും മൂന്ന് ദിവസം കഴിഞ്ഞിട്ടും കുട്ടിയെ കണ്ടെത്തുന്നതിനായി പോലീസ് കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.

 

ആലുവ കരുമാലൂരിൽ നിന്ന് ശനിയാഴ്ച രാത്രിയാണ് കുട്ടിയെ കാണാതായത്. സംഭവദിവസം രാത്രി എട്ടരയോടെ കൂട്ടുകാരിയുടെ വീട്ടിൽനിന്നും പുസ്തകംവാങ്ങി വരാമെന്ന് പറഞ്ഞ് പോയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.

 

പോകുമ്പോൾ കുട്ടിയുടെ കൈയിൽ അമ്മയുടെ മൊബൈൽഫോണും ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഫോൺ സ്വിച്ച്ഓഫ് ആവുകയായിരുന്നു. അവസാനമായി ടവർ ലൊക്കേഷൻ കാണിച്ചത് കാസർകോടാണ്.

 

‘വീട്ടിൽ നിന്നിരുന്ന വേഷത്തിലാണ് അവൾ പോയത്. അവിടെയും ഇവിടെയും എത്തി എന്നുമാത്രമാണ് പോലീസ് പറയുന്നത്. ഇതുവരെയും കുട്ടിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. അവളുടെ ഫോൺ ഇപ്പോഴും ഓഫ് ആണ്. പോലീസ് എത്തിക്കൊണ്ടിരിക്കുകയാണെന്ന് മാത്രമാണ് അവർ പറയുന്നത് – കുടുംബം പറയുന്നു.

 

അതേസമയം പെൺകുട്ടിയെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതപ്പെടുത്തിയതായും അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചതായും ആലങ്ങാട് പോലീസ് പറഞ്ഞു. ‘പെൺകുട്ടി കേരളം വിട്ടതായാണ് വിവരം. എത്രയും വേഗത്തിൽ കുട്ടിയെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.’ പോലീസ് പറഞ്ഞു.

  • Related Posts

    തെരുവുനായ ശല്യം രൂക്ഷം; ചാക്കിലാക്കി പഞ്ചായത്ത് ഓഫീസിൽ തുറന്നുവിട്ട് നാട്ടുകാർ

    Spread the love

    Spread the loveനാസിക്: തെരുവുനായ ശല്യത്തിനെതിരെ നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം. നിഫാഡ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസറുടെ മുറിയിലെത്തിയ യുവസേന പ്രവർത്തകർ തെരുവുനായ്ക്കളെ ഓഫീസിനുള്ളിൽ തുറന്നുവിട്ടാണ് പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  …

    ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്: ദാരാ സിങ്ങിന്റെ ജയിൽ മോചന ഹരജി തള്ളി ഒഡീഷ സർക്കാർ

    Spread the love

    Spread the loveന്യൂഡൽഹി: ആസ്ത്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ദാരാ സിങ് എന്ന രവീന്ദ്ര കുമാർ പാലിന്റെ ശിക്ഷാ ഇളവ് ഹരജി ഒഡീഷ സർക്കാർ തള്ളി. ആഗസ്റ്റ് 31ന് ചേർന്ന സ്റ്റേറ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *