പ്രധാനമന്ത്രിയുടെ ഫെയ്സ്ബുക്ക് വിഡിയോ അപ്രത്യക്ഷമായി; കേന്ദ്ര സർക്കാരിനോട് മാപ്പ് പറഞ്ഞ് മെറ്റ

Spread the love

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വിഡിയോ ഫെയ്സ്ബുക്കിൽ താൽക്കാലികമായി ബ്ലോക്ക് ചെയ്ത സംഭവത്തിൽ കേന്ദ്ര സർക്കാരിനോട് മാപ്പ് പറഞ്ഞ് മെറ്റ. സാങ്കേതിക തകരാർ മൂലമാണ് വിഡിയോ നീക്കം ചെയ്യപ്പെട്ടതെന്നാണ് മെറ്റയുടെ വിശദീകരണം. പിഴവ് സംഭവിച്ചതിനെത്തുടർന്നാണ് ഉള്ളടക്കം നീക്കം ചെയ്തതെന്നും ഇപ്പോൾ പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും മെറ്റ വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു.

 

എന്നാൽ, സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ കാണുന്നത്. മെറ്റയുടെ വിശദീകരണവും വിഡിയോ നീക്കം ചെയ്യപ്പെടാനുണ്ടായ സാഹചര്യങ്ങളും സർക്കാർ വിശദമായി പരിശോധിച്ചുവരികയാണ്. സംഭവത്തിൽ കൂടുതൽ വിശദീകരണം നൽകാൻ മെറ്റ, ഇൻസ്റ്റഗ്രാം എന്നിവയുടെ ആഗോള മേധാവിമാരെ വിവരസാങ്കേതിക മന്ത്രാലയം വിളിച്ചുവരുത്തിയതായി വാർത്താ ഏജൻസിയായ ഐഎൻഎസ് റിപ്പോർട്ട് ചെയ്തു.

 

കഴിഞ്ഞ ജൂലൈ 23ന് അപ്‌ലോഡ് ചെയ്ത വിഡിയോയാണ് വിവാദത്തിനു കാരണം. സിജെപി സംഘടിപ്പിച്ച വിദ്യാർഥി പ്രതിഷേധത്തിനിടെ രാജ്യത്തെ ജെൻസീ തലമുറയോട് പ്രധാനമന്ത്രി മോദി നടത്തിയ സന്ദേശമായിരുന്നു വിഡിയോയുടെ ഉള്ളടക്കം. പരീക്ഷാ പേപ്പർ ചോർച്ച തടയാൻ സർക്കാർ കൂടുതൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വിഡിയോയിൽ ഉറപ്പുനൽകിയിരുന്നു. കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും, കടുത്ത ശിക്ഷയും പ്രത്യേക കോടതികളും നിർദേശിക്കുന്ന കരട് നിയമം പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മുൻപ് കേന്ദ്ര കാബിനറ്റിന്റെ പരിഗണനയ്ക്ക് വിടുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *